കേരളം

kerala

ETV Bharat / sports

പരിക്ക് വില്ലനായി; ഇറ്റാലിയൻ ഓപ്പണില്‍ നിന്ന് സെറീന പിന്മാറി

സെറീന പിന്മാറിയത് മുട്ടിനേറ്റ പരിക്ക് മൂലം

പരിക്ക് വില്ലനായി; ഇറ്റാലിയൻ ഓപ്പണില്‍ നിന്ന് സെറീന പിന്മാറി

By

Published : May 15, 2019, 8:02 AM IST

റോം: ഇറ്റാലിയൻ ഓപ്പണില്‍ നിന്ന് യുഎസ് സൂപ്പർ താരം സെറീന വില്ല്യംസ് പിൻമാറി. മുട്ടിനേറ്റ പരിക്ക് മൂലം സഹോദരി വീനസ് വില്ല്യംസിനെതിരായ മൂന്നാം റൗണ്ട് മത്സരം സെറീന ഉപേക്ഷിച്ചു.

ഇടത് മുട്ടിലെ പരിക്ക് മൂലം ഇറ്റാലിയൻ ഓപ്പൺ ഉപേക്ഷിക്കുകയാണെന്നും ഈ മാസം അവസാനം ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ കളിക്കുമെന്നും സെറീന വ്യക്തമാക്കി. മെയ് 26 മുതലാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. ഇറ്റാലിയൻ ഓപ്പണിന്‍റെ രണ്ടാം റൗണ്ടില്‍ സ്വീഡന്‍റെ റെബേക്ക പീറ്റേഴ്സണെ നേരിട്ടുള്ള സെറ്റുകൾക്ക്(6-4, 6-2) തോല്‍പ്പിച്ചതിന് പിന്നാലെയാണ് സെറീന ടൂർണമെന്‍റില്‍ നിന്ന് പിന്മാറിയത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സെറീന കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ലോക 11ാം റാങ്കുക്കാരിയായ സെറീന ഈ വർഷം എട്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. മാർച്ചില്‍ നടന്ന ഇന്ത്യൻ വെല്‍സ് ടൂർണമെന്‍റില്‍ നിന്നും താരം പിന്മാറിയിരുന്നു. 2017ലെ ഓസ്ട്രേലിയൻ ഓപ്പണിലാണ് സെറീന അവസാനമായി ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. അന്ന് ഗർഭിണിയായിരുന്ന സെറീന സ്റ്റെഫി ഗ്രാഫിനെയാണ് തോല്‍പ്പിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details