കേരളം

kerala

ETV Bharat / sports

യുഎസ് ഓപ്പണിന്‍റെ ഭാഗമാകുമെന്ന് സറീന വില്യംസ് - സറീന വില്യംസ് വാര്‍ത്ത

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 13 വരെ അടച്ചിട്ട് സ്റ്റേഡിയത്തിലാകും യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ടെന്നീസ് ടൂര്‍ണമെന്റ് നടക്കുക

serena williams news us open news സറീന വില്യംസ് വാര്‍ത്ത യുഎസ് ഓപ്പണ്‍ വാര്‍ത്ത
സറീന വില്യംസ്

By

Published : Jun 18, 2020, 8:46 PM IST

ന്യൂയോര്‍ക്ക്:യുഎസ് ഓപ്പണിന്‍റെ ഭാഗമാകുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സറീന വില്യംസ്. ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചുവരാനായി ഇനിയും കാത്തിരിക്കാനായില്ലെന്നും സറീന പറഞ്ഞു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 13 വരെ അടച്ചിട്ട് സ്റ്റേഡിയത്തിലാകും യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ടെന്നീസ് ടൂര്‍ണമെന്‍റ് നടക്കുക. സാധാരണ ഗതിയില്‍ ഒരു വര്‍ഷം നടക്കേണ്ട അവസാനത്തെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റാണ് യുഎസ് ഓപ്പണ്‍. എന്നാല്‍ നിലവില്‍ ഈ വര്‍ഷം ഇതേവരെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാത്രമെ സംഘടിപ്പിക്കാന്‍ ആയിട്ടുള്ളൂ. കൊവിഡ് 19-നെ തുടര്‍ന്ന് വിംബിള്‍ഡണ്‍ റദ്ദാക്കിയപ്പോള്‍ ഫ്രഞ്ച് ഓപ്പണര്‍ അനിശ്ചിതമായി മാറ്റിവെച്ചിരിക്കുകയാണ്.

ഇതിനകം ആറ് തവണ യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയ സറീന 23 ഗ്രാന്‍ഡ് സ്ലാമുകളും സ്വന്തമാക്കി. ഒരു ഗ്രാന്‍ഡ് സ്ലാം കൂടി സ്വന്തമാക്കിയല്‍ മാര്‍ഗ്രറ്റ് കോര്‍ട്ടിന്‍റെ 24 ഗ്രാന്‍ഡ് സ്ലാമുകളെന്ന റെക്കോഡിനൊപ്പമെത്താന്‍ സറീന വില്യംസിന് സാധിക്കും.

ABOUT THE AUTHOR

...view details