കേരളം

kerala

ETV Bharat / sports

സെറീന വില്യംസ് യുഎസ്‌ ഓപ്പണ്‍ സെമിയില്‍ - naomi osaka news

സെമി ഫൈനലില്‍ വിക്‌ടോറിയ അസരങ്കയാണ് സെറീന വില്യംസിന്‍റെ എതിരാളി. നവോമി ഒസാക്കയും ജെന്നിഫര്‍ ബ്രാഡിയും തമ്മിലാണ് മറ്റൊരു സെമി പോരാട്ടം.

യുഎസ്‌ ഓപ്പണ്‍ വാര്‍ത്ത  സറീന വില്യംസ് വാര്‍ത്ത  നവോമി ഒസാക്ക വാര്‍ത്ത  serena williams news  naomi osaka news  us open news
സെറീന വില്യംസ്

By

Published : Sep 10, 2020, 3:53 PM IST

ന്യൂയോര്‍ക്ക്: യുഎസ്‌ ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റ് സെമി ഫൈനലില്‍ പ്രവേശിച്ച് സെറീന വില്യംസ്. ബള്‍ഗേറിയന്‍ താരം പിരങ്കോവയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീനയുടെ സെമി പ്രവേശം. സ്‌കോര്‍ 4-6, 6-3, 6-2.

14ാം തവണയാണ് സെറീന യുഎസ്‌ ഓപ്പണിന്‍റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതിനകം ആറ് തവണ സറീന യുഎസ്‌ ഓപ്പണ്‍ സ്വന്തമാക്കിയിട്ടുണ്ട്. സെമി ഫൈനലില്‍ വിക്‌ടോറിയ അസരങ്കയാണ് സെറീന വില്യംസിന്‍റെ എതിരാളി. മറ്റൊരു സെമി പോരാട്ടത്തില്‍ നവോമി ഒസാക്കയെ ജെന്നിഫര്‍ ബ്രാഡി നേരിടും.

ABOUT THE AUTHOR

...view details