ന്യൂയോര്‍ക്ക്: ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ സെറീന വില്യംസിന്‍റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്നലത്തെ യുഎസ് ഓപ്പണിന്‍റെ സവിശേഷത. ചൈനയുടെ വാങ് ക്വിയാങിനെ 44 മിനിറ്റില്‍ പരാജയപ്പെടുത്തി സെറീന വില്യംസ് സെമിഫൈനലില്‍ പ്രവേശിച്ചു. 24-ാം ഗ്രാന്‍റ് സ്ലാം കിരീടമാണ് ഇത്തവണ സെറീന ലക്ഷ്യമിടുന്നത്. യു എസ് ഓപ്പണില്‍ നൂറാം മത്സര വിജയമാണ് ഇന്നലെ സെറീന സ്വന്തമാക്കിയത്.
സെറീന വില്യംസ് യു എസ് ഓപ്പണ്‍ സെമിഫൈനലില്‍
സ്കോര്‍- 6-1, 6-0. 24ാം ഗ്രാന്‍റ് സ്ലാം കിരീടമാണ് സെറീനയുടെ ലക്ഷ്യം. സെമി ഫൈനലിൽ ഉക്രെയ്ൻ താരവും അഞ്ചാം സീഡുമായ എലിന സ്വിറ്റോലിനയാണ് സെറീനയുടെ എതിരാളി
സെറീന വില്യംസ് യു എസ് ഓപ്പണ്‍ സെമിഫൈനലില്‍
വാങ് ബാഗെലിന് കളിയില്‍ ഒരു സമയത്തും സെറീനക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. സെമി ഫൈനലിൽ ഉക്രെയ്ൻ താരവും അഞ്ചാം സീഡുമായ എലിന സ്വിറ്റോലിനയാണ് സെറീനയുടെ എതിരാളി. ഇംഗ്ലണ്ടിന്‍റെ ജോഹന്ന കോണ്ടയെ തോൽപ്പിച്ചാണ് എലിന സെമിയിലെത്തിയത്. ഈ സീസണില്‍ പരിക്കുണ്ടായിട്ടും മികച്ച പ്രകടനമാണ് ഇതുവരെ സെറീന നടത്തിയത്. ആരോഗ്യപ്രശ്നങ്ങളില്ലെന്നും സെമിയില്‍ മികച്ച പോരാട്ടം നടത്തുമെന്നും സെറീന നൂറാം വിജയത്തിന് ശേഷം പ്രതികരിച്ചു.