ലണ്ടന്‍ : ടോക്കിയോ ഒളിമ്പിക്‌സിനുണ്ടാവില്ലെന്ന് അമേരിക്കയുടെ ഇതിഹാസ ടെന്നിസ് താരം സെറീന വില്യംസ്. താന്‍ അമേരിക്കയുടെ ഒളിമ്പിക് പട്ടികയില്‍ ഇല്ലെന്ന് പറഞ്ഞ താരം കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. വിംബിൾഡണിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം പറഞ്ഞ്.
'അതെ, ഞാൻ യഥാർഥത്തിൽ ഒളിമ്പിക് പട്ടികയിൽ ഇല്ല'. സെറീന പറഞ്ഞതായി സ്കൈ സ്പോർട്‌സ് റിപ്പോര്‍ട്ട് ചെയ്തു. 'ഞാൻ എന്‍റെ ഒളിമ്പിക് തീരുമാനം എടുക്കാൻ ധാരാളം കാരണങ്ങളുണ്ട്. എനിക്ക് ശരിക്കും താൽപ്പര്യമില്ല. ഇന്ന് അവയിലേക്ക് കടക്കാൻ എനിക്ക് തോന്നുന്നില്ല. ചിലപ്പോള്‍ മറ്റൊരു ദിവസം തോന്നിയേക്കാം, ക്ഷമിക്കണം' താരം പറഞ്ഞു.