ഹൊബാര്‍ട്ട്:കരിയറില്‍ ഇനി കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് കിരീടംകൊണ്ട് മറുപടി നല്‍കി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കളത്തിലിറങ്ങിയ താരം ഹൊബാർട് ഇന്‍റര്‍നാഷനൽ ടൂർണമെന്‍റിലെ വനിതാ ഡബിൾസിൽ കിരീടം സ്വന്തമാക്കി. ഉക്രെയ്ൻ താരം നാദിയ കിചെനോക്കായിരുന്ന സാനിയയുടെ പങ്കാളി. എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് ചൈനയുടെ ഷാങ് ഷ്വായ് - പെങ് ഷ്വായ് സഖ്യത്തെയാണ് സാനിയ - നാദിയ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4,6-4. മികച്ച പ്രകടനം പുറത്തെടുത്ത സാനിയ - നാദിയ സഖ്യത്തിന് ഒരു തവണ പോലും വെല്ലുവിളിയാകാന്‍ ചൈനീസ് സഖ്യത്തിനായില്ല. സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിഡാന്‍സെക്- ബൗസ്‌കോവ സഖ്യത്തെ തോൽപ്പിച്ചെത്തിയ സാനിയ - നാദിയ സഖ്യം സമാന മികവ് ഫൈനലിലും ആവര്‍ത്തിച്ചു.
തിരിച്ചുവരവ് ഗംഭീരം; ഹൊബാര്‍ട്ടില്‍ കിരീടം ചൂടി സാനിയ മിര്‍സ
രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മത്സരിച്ച ഹൊബാർട് ഇന്‍റര്‍നാഷനൽ ടൂർണമെന്‍റിലെ വനിതാ ഡബിൾസിൽ സാനിയ മിര്‍സ കിരീടം സ്വന്തമാക്കി.
തിരിച്ചുവരവ് ഗംഭീരം; ഹൊബാര്‍ട്ടില്‍ കിരീടം ചൂടി സാനിയ മിര്‍സ
2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് ആറ് ഗ്രാൻസ്‌ലാം കിരീടം നേടിയ 33 കാരിയായ സാനിയ അവസാനമായി കളത്തിലിറങ്ങിയത്. അമ്മയായതോടെയാണ് സാനിയ കളത്തില്‍ നിന്ന് പിന്മാറിയത്. 2018 ഏപ്രിലില്‍ ശുഐബ് മാലിക്-സാനിയ ദമ്പതികൾക്ക് മകന്‍ പിറന്നു. അമ്മയായതോടെ സാനിയ ഇനി കളിക്കളത്തിലേക്കില്ലെന്നാണ് പലരും വിധിയെഴുതിയത്. എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയാണ് ഹൊബാർട് ഇന്‍റര്‍നാഷനൽ ടൂർണമെന്‍റിലെ കിരീട നേട്ടത്തിലൂടെ സാനിയ മിര്‍സ നല്‍കിയത്.