മെല്‍ബണ്‍:കാലിന്‍റെ മസിലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറി. ഡബിള്‍സിലെ ആദ്യ മത്സരത്തിലെ രണ്ടാം സെറ്റ് പോരാട്ടത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നാലെ മത്സരം പൂര്‍ത്തിയാക്കാതെ താരം മടങ്ങിയിരുന്നു. ചൈനയുടെ ഷിന്‍ യുന്‍ ഹാന്‍, ലിന്‍സു സഖ്യത്തിനെതിരെ ഉക്രെയ്‌ന്‍ താരം നാദിയ കിച്‌നോച്ചുമൊത്താണ് സാനിയ മത്സരിച്ചത്. ആദ്യ സെറ്റ് 6-2ന് ചൈനീസ് സഖ്യം സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ചൈനീസ് സഖ്യം ഒരു പോയന്‍റ് നേടി മുന്നില്‍ നില്‍ക്കുമ്പോഴാണ് സാനിയയ്‌ക്ക് പരിക്കേറ്റത്.
കാലിന് പരിക്ക്; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് സാനിയ മിര്‍സ പിന്മാറി
രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ആഴ്‌ച കളത്തിലിറങ്ങിയ 33കാരിയായ സാനിയ മിര്‍സ ഹൊബാർട് ഇന്‍റര്‍നാഷനൽ ടൂർണമെന്‍റിലെ വനിതാ ഡബിൾസിൽ കിരീടം സ്വന്തമാക്കിയിരുന്നു.
മത്സരത്തിന്‍റെ ആദ്യം മുതല്‍ക്കെ തന്നെ പരിക്കിന്‍റെ പിടിയിലാണെന്ന തരത്തിലായിരുന്നു സാനിയയുടെ പ്രകടനം. മത്സരത്തിനിടെ പലപ്പോഴും താരം നടക്കാന്‍ പോലും പാടുപെട്ടിരുന്നു. ഇതായിരുന്ന അദ്യ സെറ്റിലെ പരാജയത്തില്‍ കലാശിച്ചത്. ആദ്യ സെറ്റിന് ശേഷം മെഡിക്കല്‍ സഹായം വേണമെന്ന് താരം ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാം സെറ്റില്‍ വീണ്ടും വേദന ശക്തമായതിനെത്തുടര്‍ന്ന് സാനിയ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ നിന്ന് സാനിയ നേരത്തെ പിന്മാറിയിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ആഴ്‌ച കളത്തിലിറങ്ങിയ 33കാരിയായ സാനിയ മിര്‍സ ഹൊബാർട് ഇന്‍റര്‍നാഷനൽ ടൂർണമെന്‍റിലെ വനിതാ ഡബിൾസിൽ കിരീടം സ്വന്തമാക്കിയിരുന്നു.