ക്ലീവ്ലാന്റ്:ക്ലീവ്ലാന്റ് ഡബ്ല്യൂ.ടി.എ ടൂര്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സ- അമേരിക്കയുടെ ക്രീസ്റ്റീനാ മക്ഹേല്‍ സഖ്യം ഫൈനലില്‍ കടന്നു. സെമിയില്‍ ഇൻഡോ അമേരിക്കൻ ജോഡി ഉല്‍രിഖേ ഇക്കേരി- കാതറിന് ഹാരിസണെ 7-6, 6-2 നാണ് സാനിയാ -മക്ഹേല്‍ സഖ്യം തോല്‍പ്പിച്ചത്.
എതിരാളികൾക്ക് മുന്നേറാൻ ഒരവസരവും നൽകാതെയായിരുന്നു സാനിയാ -മക്ഹേല്‍ സഖ്യത്തിന്റെ വിജയം. ഇരുകൂട്ടരും മികച്ച മത്സരം കാഴ്ചവെച്ച ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാനിയ സഖ്യം വിജയിച്ചത്. എന്നാൽ രണ്ടാം സെറ്റ് നിഷ്പ്രയാസം സാനിയ- മക്ഹേല്‍ സഖ്യം സ്വന്തമാക്കുകയായിരുന്നു.