ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ടൂർണമെന്‍റിന്‍റെ സെമിയിൽ കടന്ന് സൂപ്പർ താരം റോജർ ഫെഡറർ. ഹംഗറിയുടെ മാർട്ടൺ ഫുക്സോവിക്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ സെമിയിൽ പ്രവേശിച്ചത്.
ദുബായ് ടെന്നീസ് ടൂർണമെന്‍റിന്‍റെ സെമിയിൽ കടന്ന് ഫെഡറർ - ബോർണ കോറിച്ച്
20 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ റോജർ ഫെഡറർ 100-ാം എ.ടി.പി കിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയിൽ ക്രൊയേഷ്യയുടെ ബോർണ കോറിച്ചാണ് ഫെഡററുടെ എതിരാളി
റോജർ ഫെഡറർ
20 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ ഫെഡറർ 100-ാം എ.ടി.പി കിരീടമാണ് ലക്ഷ്യമിടുന്നത്. ക്വാട്ടറിൽ ഫുക്സോവിക്സിന് സ്വിസ് താരത്തിനെ പരീക്ഷിക്കാനുള്ള അവസരം പോലും ലഭിക്കാതെയാണ് കീഴടങ്ങേണ്ടി വന്നത്.സ്കോർ 7-6, 6-4
ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ക്രൊയേഷ്യയുടെ ബോർണ കോറിച്ചാണ് ഫെഡററുടെ എതിരാളി. ക്വാട്ടറിൽ ജോർജിയയുടെ നിക്കോളോസ് ബാസിലാഷ്വിലിക്കെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ കോറിച്ച് രണ്ടാം സെറ്റും മൂന്നാം സെറ്റും നേടിയാണ് സെമിയിൽ കടന്നത്.