കേരളം

kerala

ETV Bharat / sports

ATP Challenger: ഇന്ത്യന്‍ താരം രാംകുമാര്‍ രാമനാഥന് മനാമ ഓപ്പണ്‍ കിരീടം

Ramkumar Wins Maiden Singles Title On ATP Challenger: എടിപി 80 മനാമ ഓപ്പണ്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ റഷ്യയുടെ എവ്ജീനി കാര്‍ലോവ്‌സ്‌കിയെ തോല്‍പ്പിച്ചാണ് രാംകുമാര്‍ കിരീടം നേടിയത്.

Ramkumar Wins Maiden Singles Title On ATP Challenger  Indian tennis player Ramkumar Ramanathan  രാംകുമാര്‍ രാമനാഥന് മനാമ ഓപ്പണ്‍ കിരീടം  രാംകുമാര്‍ രാമനാഥന്‍  Ramkumar Ramanathan  എടിപി 80 മനാമ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റ്
ATP Challenger: ഇന്ത്യന്‍ താരം രാംകുമാര്‍ രാമനാഥന് മനാമ ഓപ്പണ്‍ കിരീടം

By

Published : Nov 29, 2021, 3:17 PM IST

മനാമ: എടിപി 80 മനാമ ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ റഷ്യയുടെ എവ്ജീനി കാര്‍ലോവ്‌സ്‌കിയെ തോല്‍പ്പിച്ചാണ് രാംകുമാറിന്‍റെ നേട്ടം. 68 മിനിട്ടുകള്‍ നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 27കാരനായ രാംകുമാര്‍ വിജയം നേടിയത്. സ്‌കോര്‍: 6-1, 6-4.

അതേസമയം 12 വര്‍ഷമായുള്ള പ്രഫഷണല്‍ കരിയറില്‍ രാംകുമാറിന്‍റെ ആദ്യ എടിപി ചലഞ്ചര്‍ കിരീടമാണിത്. നേരത്തെ ആറ് തവണ ഫൈനലിലെത്തിയെങ്കിലും താരം തോല്‍വി വഴങ്ങിയിരുന്നു.

ലോകറാങ്കിങ്ങില്‍ 222ാം സ്ഥാനത്തുള്ള രാംകുമാര്‍ ടൂര്‍ണമെന്‍റിലെ ആറാം സീഡാണ്. കിരീട നേട്ടത്തോടെ ലഭിക്കുന്ന 80 റാങ്കിങ് പോയിന്‍റോടെ ലോക റാങ്കിങ്ങില്‍ ആദ്യ 200ല്‍ എത്താന്‍ താരത്തിനാവും.

also read:Shane Warne: സ്‌പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് വാഹനാപകടത്തില്‍ പരിക്ക്

ഇതോടെ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരമെന്ന നേട്ടവും 27 കാരന് സ്വന്തമാവും. നിലവില്‍ 215ാം സ്ഥാനത്തുള്ള പ്രജ്‌നേഷ് ഗുണേശ്വരനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത്.

ABOUT THE AUTHOR

...view details