കേരളം

kerala

ETV Bharat / sports

സൂപ്പർ പോരാട്ടത്തിൽ നിന്നും നദാൽ പിന്മാറി - റാഫേൽ നദാൽ

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് നദാലിന്‍റെ പിന്മാറ്റം. ഇതോടെ ഫെഡററിന് ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചു.

റാഫേൽ നദാൽ

By

Published : Mar 17, 2019, 12:52 PM IST

Updated : Mar 17, 2019, 1:03 PM IST

ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലിൽ നിന്നും റാഫേൽ നദാൽ പിന്മാറി. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് നദാലിന്‍റെ പിന്മാറ്റം. സെമിയിൽ സൂപ്പർ താരം റോജർ ഫെഡറർ ആയിരുന്നു നദാലിന്‍റെ എതിരാളി. ഇതോടെ ടെന്നീസിലെ സൂപ്പർ പോരാട്ടം ആരാദകർക്ക് നഷ്ടമായി. റഷ്യന്‍ താരം കരെന്‍ ഖാച്ചനോവിനെ പരാജയപ്പെടുത്തിയായിരുന്നു സ്പെയിൻ താരത്തിന്‍റെ സെമി പ്രവേശനം.

നദാലിന്‍റെ പിന്മാറ്റത്തോടെ ഫെഡററിന് ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചു.കരിയറില്‍ 39-ാം തവണയാണ് ഫെഡറർ-നദാൽ പോരാട്ടത്തിന് കളമൊരുങ്ങിയത്. അതിൽ ഏറ്റവും കൂടുതൽ തവണ വിജയം നേടിയതും നദാലായിരുന്നു. 23 തവണ നദാലും 15 തവണ ഫെഡററും ജയം നേടി. എന്നാൽ അവസാന അഞ്ച് പോരാട്ടത്തിലും ഫെഡററിനൊപ്പമായിരുന്നു വിജയം. അഞ്ചു തവണ ഫെഡററും, മൂന്നു തവണ നദാലും ഇന്ത്യന്‍ വെല്‍സില്‍ കിരീടം നേടിയിട്ടുണ്ട്.

Last Updated : Mar 17, 2019, 1:03 PM IST

ABOUT THE AUTHOR

...view details