മാഡ്രിഡ്: വിംബിൾഡൺ, ടോക്കിയോ ഒളിമ്പിക് എന്നിവയില്‍ നിന്നും ലോക മൂന്നാം നമ്പർ താരം റാഫേൽ നദാൽ പിന്മാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്ന് താരം ട്വിറ്ററില്‍ കുറിച്ചു.
പിന്മാറാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും ശരീരത്തിന്‍റെ അവസ്ഥ കണക്കിലെടുത്തും ടീമംഗങ്ങളുമായി ചര്‍ച്ച നടത്തിയും ഇതാണ് ശരിയായ തീരുമാനമെന്ന് മനസിലാക്കിയതായും 35കാരനായ താരം പറഞ്ഞു.