മാഡ്രിഡ്:ഡേവിസ് കപ്പ് കിരീടം സ്പെയിനിന്. അഭിമാന പോരാട്ടത്തിലെ ഫൈനല്‍ മത്സരത്തില്‍ കാനഡയുടെ ഡെന്നിസ് ഷപലോവിനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോർ: 6-3, 7-6 (7). സ്പെയിന്‍റെ ആറാമത് ഡേവിസ് കപ്പ് നേട്ടമാണ് ഇത്.
നദാലിനൊപ്പം ബാറ്റിസ്റ്റ ആഗട്ടും അവസാന റൗണ്ടില്‍ ജയം നേടി. ഫെലിക്‌സ് ആഗറിനെയാണ് ആഗട്ട് 7-6 (7-3), 6-3ന് തോല്‍പ്പിച്ചത്.
ഈ ജയം ഒരിക്കലം മറക്കാന്‍ സാധിക്കില്ലെന്ന് കിരീട നേട്ടത്തിന് ശേഷം നദാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ഞങ്ങൾ ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച മാഡ്രിഡില്‍ നടന്ന എട്ട് മത്സരങ്ങളിലും നദാല്‍ വിജയിച്ചിരുന്നു. ഇതില്‍ അഞ്ച് വ്യക്തിഗത മത്സരങ്ങളില്‍ അദ്ദേഹം ഒരു മത്സരം പോലും തോറ്റിരുന്നില്ല. ഇതിനകം അദ്ദേഹം 29 തുടർച്ചയായ ഡേവിസ് കപ്പ് സിംഗിൾ മത്സരങ്ങളാണ് വിജയിച്ചത്.
ഈ വർഷം ആദ്യ ഡേവിസ് കപ്പ് വിജയം ലക്ഷ്യമിട്ടാണ് കാനഡ ഫെനലില്‍ മത്സരിച്ചത്. 2012-ലാണ് സ്പെയിന്‍ അവസാനമായി ഡേവിസ് കപ്പ് ഫൈനല്‍ മത്സരം കളിച്ചത്. അന്ന് ചെക്ക് റിപ്പബ്ലിക്കിനോടാണ് സ്പെയിന്‍ പരാജയപെട്ടത്.