ഖത്തർ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റ് വനിതാ വിഭാഗം ഫൈനലിൽ സിമോണ ഹാലെപ്പ് എലിസെ മെർട്ടെൻസിനെ നേരിടും. ഇന്നലെ നടന്ന സെമിയിൽ എലിന സ്വിറ്റലിനയോട് ആദ്യ സെറ്റ് കൈവിട്ട ശേഷം അവസാന രണ്ട് സെറ്റിൽ തിരിച്ചടിച്ചാണ് ഹാലെപ്പ് ഫൈനലിന് യോഗ്യത നേടിയത്. സ്കോർ 6-3, 3-6, 6-4
ഖത്തർ ഓപ്പൺ ഫൈനലിൽ സിമോണ ഹാലെപ്പ് എലിസെ മെർട്ടൻസ് പോരാട്ടം - ഖത്തർ ഓപ്പൺ ടെന്നീസ്
എലിന സ്വിറ്റലിനയെ പരാജയപ്പെടുത്തിയാണ് സിമോണ ഹാലെപ്പ് ഫൈനലിലെത്തിയത്. മൂന്ന് തവണ ഗ്ലാൻഡ്സ്ലാം ജേതാവായ ജർമ്മനിയുടെ എഞ്ചലിക് കെർബറിനെ തോൽപ്പിച്ചാണ് എലിസെ മെർട്ടെൻസിന്‍റെ ഫൈനല്‍ പ്രവേശനം.
Qatar Open 2019
2014 മുതൽ ഹാലെപ്പും സ്വിറ്റലിനയും ഇതുവരെ ആറ് തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഇത് രണ്ടാം തവണ മാത്രമാണ് ഉക്രൈൻ താരത്തിനെതിരെ ഹാലെപ്പ് ജയിക്കുന്നത്. ഇന്ന് നടക്കുന്ന ഫൈനലിൽ ബെൽജിയത്തിന്‍റെ എലിസെ മെർട്ടൻസിനെയാണ് ഹാലെപ്പ് നേരിടുന്നത്.മൂന്ന് തവണ ഗ്ലാൻഡ്സ്ലാം ജേതാവായ ജർമ്മനിയുടെ എഞ്ചലിക് കെർബറിനെ 6-4, 2-6, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് എലിസെ ഫൈനലിൽ എത്തിയത്.