ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാമിന്‍റെ ഫൈനലില്‍ ജപ്പാന്‍റെ നവോമി ഒസാക്ക ബെലാറസിന്‍റെ വിക്‌ടോറിയ അസരങ്കയെ നേരിടും. സെമിയില്‍ അമേരിക്കന്‍ സൂപ്പര്‍ താരം സറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് അസരങ്ക ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 6-1, 3-6, 3-6. ആദ്യ സെറ്റ് സറീന വിജയിച്ചപ്പോള്‍ ശേഷിക്കുന്ന രണ്ട് സെറ്റുകളും അസരങ്ക സ്വന്തമാക്കി. മറ്റൊരു സെമി മത്സരത്തില്‍ അമേരിക്കയുടെ തന്നെ ജെന്നിഫര്‍ ബ്രാഡിയെ ഒസാക്ക പരാജയപ്പെടുത്തി.
യുഎസ് ഓപ്പണ്‍ കലാശപ്പോരില്‍ ഒസാക്കയും അസരങ്കയും നേര്‍ക്കുനേര്‍ - us open news
ഞായറാഴ്‌ച നടക്കുന്ന യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍ പോരാട്ടത്തില്‍ നവോമി ഒസാക്ക മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്‌ടോറിയ അസരങ്കയെ നേരിടും.

യുഎസ് ഓപ്പണ്‍ വാര്‍ത്ത ഓസാക്കക്ക് കിരീടം വാര്‍ത്ത us open news osaka crowned news
ഞായറാഴ്‌ചയാണ് കലാശപ്പോര്. 2018ലെ യുഎസ് ഓപ്പണ്‍ കിരീട ജേത്രിയാണ് ഓസാക്ക. 2012, 13 വര്‍ഷങ്ങളില്‍ യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയ താരമാണ് അസരങ്ക.