ലണ്ടന്‍: വിംബിൾഡൺ കോര്‍ട്ടില്‍ പുതിയ ചരിത്രം തീര്‍ത്ത് ടുണീഷ്യൻ താരം ഒൻസ് ജാബ്യൂർ. പുല്‍ മൈതാനത്ത് വനിത സിങ്കിള്‍സിന്‍റെ ക്വാർട്ടറിലെത്തിയാണ് ഒന്‍സ് പുതിയ നേട്ടം സ്വന്തമാക്കിയത്. ഇതോടെ വിംബിൾഡണിന്‍റെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിത താരമെന്ന റെക്കോഡാണ് ഒൻസ് സ്വന്തം പേരില്‍ കുറിച്ചത്.
ഒൻസിന് മുന്നെ 1974ല്‍ ഈജിപ്തിന്‍റെ പുരുഷ താരം ഇസ്മായിൽ എൽ ഷഫേയ് മാത്രമാണ് വിംബിൾഡൺ ക്വാർട്ടറിൽ എത്തിയ അറബ് താരം. അതേസമയം 2020ലെ ഒസ്ട്രേലിന്‍ ഓപ്പണിലും താരം ചരിത്രം തീര്‍ത്തിരുന്നു. ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച ആദ്യ അറബ് വനിതാ താരമെന്ന റെക്കോഡാണ് ഒൻസ് കണ്ടെത്തിയിരുന്നത്.