ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടത്തില്‍ വീണ്ടും മുത്തമിട്ട് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. ഇതോടെ, ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളില്‍ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനുമൊപ്പം ജോക്കോവിച്ചെത്തി. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ലോക താരത്തിന്‍റെ ജയം. ഇറ്റാലിയന്‍ താരം മാതിയോ ബരേറ്റിനിയെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്.
വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തി ജോക്കോവിച്ച് - Novak Djokovic
ഈ നേട്ടത്തോടുകൂടി വിംബിള്‍ഡണിലെ ആറാം തവണയാണ് നൊവാക് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിടുന്നത്.
വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തി ജോക്കോവിച്ച്
തുടക്കത്തില്‍ തന്നെ ഇറ്റാലിയന്‍ താരത്തിന്‍റെ സെര്‍വ് ബ്രേക്ക് ചെയ്യാന്‍ അദ്ദേഹത്തിനായത് ശ്രദ്ധേയമായി. 6-4, 6-4, 6-3 എന്ന സ്‌കോറിന് ഏകപക്ഷീയമായി ജോക്കോവിച്ച് നേട്ടം കൊയ്യുകയായിരുന്നു. വിംബിള്‍ഡണിലെ ആറാം കിരീടമാണിത്. ഒമ്പത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ജോക്കോവിച്ച് കിരീടം നേടിയിരുന്നു.
ALSO READ:ഡ്രസിംഗ് റൂമില്‍ കോപ്പ കിരീടവുമായി മെസിയുടെ നൃത്തം - വീഡിയോ