കേരളം

kerala

ETV Bharat / sports

മിയാമി ഓപ്പണ്‍: നവോമി ഒസാക്ക പുറത്ത് - നവോമി ഒസാക്ക

6-0, 6-4 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജപ്പാന്‍ താരത്തിന്‍റെ തോല്‍വി.

Maria Sakkari  Naomi Osaka  മിയാമി ഓപ്പണ്‍  നവോമി ഒസാക്ക  മരിയ സക്കാരി
മിയാമി ഓപ്പണ്‍: നവോമി ഒസാക്ക പുറത്ത്

By

Published : Apr 1, 2021, 10:39 PM IST

വാഷിംഗ്ടൺ: മിയാമി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ നിന്നും ജപ്പാന്‍റെ ലോക രണ്ടാം നമ്പര്‍ വനിത താരം നവോമി ഒസാക്ക പുറത്ത്. ക്വാര്‍ട്ടറില്‍ ഗ്രീസിന്‍റെ ലോക 23ാം നമ്പര്‍ താരം മരിയ സക്കാരിയോടാണ് നവോമി തോല്‍വി വഴങ്ങിയത്. 6-0, 6-4 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജപ്പാന്‍ താരത്തിന്‍റെ തോല്‍വി.

സെമി ഫൈനലില്‍ സക്കാരി കാനഡ താരവും ലോക അഞ്ചാം നമ്പറുമായ മരിയ ആന്‍ഡ്രീസ്‌ക്യുയെയാണ് നേരിടുക. അതേസമയം നവോമി കരിയറില്‍ ആദ്യമായാണ് മിയാമി ഓപ്പണിന്‍റെ അവസാന എട്ടില്‍ പ്രവേശിയ്ക്കുന്നത്.

ABOUT THE AUTHOR

...view details