മെല്‍ബണ്‍: ഗ്രാൻസ്ലാം ഫൈനലില്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന ഖ്യാതി നിലനിര്‍ത്തി നവോമി ഒസാക്ക ഓസ്‌ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി. കലാശപോരാട്ടത്തില്‍ അമേരിക്കയുടെ ജെനിഫര്‍ ബ്രാഡിയെയാണ് ജപ്പാന്‍റെ ഒസാക്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 6-4, 6-3.
ഒസാക്കയുടെ കരിയറിലെ രണ്ടാമത്തെ ഓസ്‌ട്രേലിയൻ ഓപ്പണ്‍ കിരീടമാണിത്. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ അധികം വിയര്‍ക്കാതെയാണ് ഒസാക്ക കിരീടത്തിലേക്കെത്തിയത്. രണ്ട് സെറ്റുകളിലും പൂര്‍ണ ആധിപത്യം ഒസാക്കയ്‌ക്കായിരുന്നു.