ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്ന വനിതാ അത്‌ലറ്റായി ജപ്പാന്‍റെ വനിതാ ടെന്നീസ് താരം നവോമി ഒസാക്കയെ ഫോബ്സ് മാസിക തെരഞ്ഞെടുത്തു. 37.4 മില്യണ്‍ യുഎസ് ഡോളറാണ് കഴിഞ്ഞ 12 മാസത്തെ ഓസാക്കയുടെ വരുമാനം. അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസിനെയാണ് ഒസാക്ക മറികടന്നത്. സെറീനയുടെ വരുമാനത്തേക്കാള്‍ 1.4 മില്ല്യണ്‍ ഡോളര്‍ കൂടുതലാണിത് 22 വയസുള്ള ഒസാക്കയുടെ വരുമാനം. ഫോബ്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലഭിച്ച സമ്മാനത്തുക, മറ്റു കരാറുകള്‍ എന്നിവയില്‍ നിന്നെല്ലാമാണ് ജപ്പാനീസ് താരം ഇത്രയും തുക സമ്പാദിച്ചത്.
പ്രതിഫലത്തിന്‍റെ കാര്യത്തില്‍ റാണിയായി ടെന്നീസ് താരം നവോമി ഒസാക്ക - tennis news
കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാ കായിക താരമായി ജപ്പാന്‍റെ ടെന്നീസ് താരം നവോമി ഒസാക്കയെ ഫോബ്സ് മാസിക തെരഞ്ഞെടുത്തു
ഒരു വർഷം ഒരു വനിതാ താരം സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന വരുമാനം കൂടിയാണ് ഇത്. നേരത്തെ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ പേരിലായിരുന്നു റെക്കോഡാണ് ഇപ്പോൾ ഒസാക്ക പഴങ്കഥയാക്കിയത്. 2015-ല്‍ 29.7 മില്യണ്‍ യുഎസ് ഡോളർ സ്വന്തമാക്കിയാണ് ഷറപ്പോവ നേരത്തെ റെക്കോഡിട്ടത്. 2018-ല്‍ യുഎസ് ഓപ്പണും 2019-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ഒസാക്ക സ്വന്തമാക്കിയിരുന്നു.
1990 മുതലാണ് ഫോബ്‌സ് മാസിക വനിതാ കായിക താരങ്ങളുടെ വരുമാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വിടാന്‍ ആരംഭിക്കുന്നത്. അന്നു മുതല്‍ ഇതുവരെ എല്ലാ വര്‍ഷവും പ്രതിഫലത്തില്‍ ഒന്നാമതെത്തിയത് ടെന്നീസ് താരങ്ങള്‍ തന്നെയായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.