പാരീസ്: സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡററിനെ തോല്‍പ്പിച്ച് റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പൺ ഫൈനലില്‍ കടന്നു. നേരിട്ടുള്ള സെറ്റുകൾക്കാണ് നദാല്‍ സ്വിസ് ഇതിഹാസ താരത്തെ കീഴടക്കിയത്.
ഫ്രഞ്ച് ഓപ്പണില്‍ ഫെഡററെ വീഴ്ത്തി നദാല്‍ ഫൈനലില്‍ - ഫ്രഞ്ച് ഓപ്പൺ
നദാല്‍ പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പൺ ഫൈനലില്‍. ഫെഡററെ തകർത്തത് നേരിട്ടുള്ള സെറ്റുകൾക്ക്
കളിമൺ കോർട്ടിലെ ഒരേയൊരു രാജാവ് താൻ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടനമാണ് നദാല്‍ ഇന്ന് റോളണ്ട് ഗാരോസില്‍ കാഴ്ചവച്ചത്. ആദ്യ സെറ്റ് 6- 3ന് സ്വന്തമാക്കിയ നദാല്‍ രണ്ടാം സെറ്റ് 6- 4നും മൂന്നാം സെറ്റ് 6- 2നുമാണ് സ്വന്തമാക്കിയത്. ഫെഡററെ നിഷ്പ്രഭമാക്കിയായിരുന്നു നദാലിന്‍റെ തേരോട്ടം. ഗ്രാൻഡ് സ്ലാം വേദികളില്‍ ഇരുവരും ഏറ്റുമുട്ടിയ 39 മത്സരങ്ങളില്‍ നദാലിന്‍റെ 24ാം ജയമാണിത്. ഇരുവരും മുഖാമുഖമെത്തിയ അവസാന അഞ്ച് മത്സരങ്ങളിലും ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഫെഡറർ ഇന്ന് ഇറങ്ങിയത്. നദാലിന്‍റെ പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പൺ ഫൈനലാണിത്. 11 തവണ ഫൈനലിലെത്തിയപ്പോഴും കിരീടം കൊണ്ടാണ് നദാല്‍ മടങ്ങിയത്.