മാഡ്രിഡ്:കളിമൺ കോർട്ടിലെ രാജകുമാരനായ റാഫേല്‍ നദാലിനെ തറപറ്റിച്ച് ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്. മാഡ്രിഡ് ഓപ്പണിന്‍റെ സെമിയില്‍ 6-4, 2-6, 6-3 എന്ന സ്കോറിനായിരുന്നു സിറ്റ്സിപാസിന്‍റെ ജയം. സെമിയില്‍ ഡൊമിനിക് തീമിനെ തോല്‍പ്പിച്ച നൊവാക് ജോക്കോവിച്ചാണ് ഫൈനലില്‍ സിറ്റ്സിപാസിന്‍റെ എതിരാളി.
നദാലിനെ തോല്‍പ്പിച്ച് സിറ്റ്സിപാസ് മാഡ്രിഡ് ഓപ്പൺ ഫൈനലില്‍ - മാഡ്രിഡ് ഓപ്പൺ
സെമിയില്‍ 6-4, 2-6, 6-3 എന്ന സ്കോറിനായിരുന്നു സിറ്റ്സിപാസിന്‍റെ ജയം
ഇരുപതുകാരനായ സിറ്റ്സിപാസിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഇത്. നദാലുമായി നേരത്തെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും സിറ്റ്സിപാസിന് തോല്‍വിയായിരുന്നു ഫലം. കരുത്തനായ നദാലിനെതിരെ മികച്ച ആത്മവിശ്വാസത്തോടെയാണ് സിറ്റ്സിപാസ് കളിച്ചത്. രണ്ടര മണിക്കൂർ നീണ്ട നിന്ന് മത്സരത്തിനൊടുവിലാണ് ഗ്രീക്ക് താരം ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. ഈ വർഷം കളിച്ചതില്‍ ഏറ്റവും വിഷമം പിടിച്ച മത്സരമായിരുന്നു ഇത് എന്നും മികച്ച കളി പുറത്തെടുക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിറ്റ്സിപാസ് പറഞ്ഞു.
മറ്റൊരു മത്സരത്തില്‍ ഡൊമിനിക്ക് തീമിനെ 7-6, 7-6 എന്ന സ്കോറിന് മറികടന്നാണ് ജോക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചത്. റോജേഴ്സ് കപ്പില്‍ ജോക്കോവിച്ചിനെ തോല്‍പ്പിച്ച സിറ്റ്സിപാസ് ഫൈനലില്‍ ആ പ്രകടനം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.