പാരീസ് :കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍. നിലവിലെ ചാമ്പ്യനായ നദാല്‍ അര്‍ജന്‍റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മെനെ പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടം പിടിച്ചത്. സ്‌കോര്‍: 6-3, 4-6, 6-4, 6-0.
ആദ്യ മൂന്ന് സെറ്റുകളിലും ലോക മൂന്നാം നമ്പര്‍ നദാലിന് മുന്നില്‍ ഷ്വാര്‍ട്‌സ്‌മെന്‍ പിടിച്ച് നിന്നെങ്കിലും അവസാന സെറ്റില്‍ അടിയറവ് പറഞ്ഞു. 5000ത്തോളം പേര്‍ ഗാലറിയില്‍ എത്തിയ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയമാണ് നദാല്‍ സ്വന്തമാക്കിയത്.
2017 മുതല്‍ തുടര്‍ച്ചയായി ഫ്രഞ്ച് ഓപ്പണില്‍ കിരീടമുയര്‍ത്തിയ നദാലിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഷ്വാര്‍ട്‌സ്‌മാന് സാധിച്ചില്ല.സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവര്‍ക്ക് പിന്നാലെയാണ് നദാലിന്‍റെ സെമി പ്രവേശം.