ലണ്ടൻ: ലോക രണ്ടാം നമ്പർ താരം റാഫേല്‍ നദാല്‍ എടിപി ഫൈനല്‍സിന്‍റെ സെമി ഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യൻ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചാണ് നദാല്‍ സെമിയില്‍ കടന്നത്.
6-4, 4-6, 6-2 എന്നീ സ്‌കോറിനാണ് നദാലിന്‍റെ ജയം. ഇത് ആറാം തവണയാണ് നദാല്‍ എടിപി ഫൈനല്‍സിന്‍റെ സെമിയില്‍ കടക്കുന്നത്. 2019 യുഎസ് ഓപ്പൺ ഫൈനലില്‍ നദാലിന്‍റെ എതിരാളിയായിരുന്ന ഡാനില്‍ മെദ്‌വദേവിനെയാണ് എടിപി ഫൈനല്‍സിന്‍റെ സെമിയില്‍ നദാല്‍ നേരിടുന്നത്.