കേരളം

kerala

ETV Bharat / sports

ഒസാക്കയെ ചുംബിച്ച് മെല്‍ബണിലെ ചിത്രശലഭം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വീഡിയോ വൈറലാകുന്നു - osaka and butterfly news

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ട് പോരാട്ടത്തിനിടെയാണ് ജപ്പാന്‍റെ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്കയെ തേടി ചിത്രശലഭം കോര്‍ട്ടിലെത്തിയത്. ശലഭത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയാണ് നവോമി മത്സരം പുനരാരംഭിച്ചത്

ഒസാക്കയും ശലഭവും വാര്‍ത്ത  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കൗതുക കാഴ്‌ച വാര്‍ത്ത  osaka and butterfly news  australian open curiosity view news
ഓസാക്ക

By

Published : Feb 12, 2021, 8:43 PM IST

മെല്‍ബണ്‍: തീപാറുന്ന ഏസുകള്‍ പായുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിടെ വിംബിള്‍ഡണ്‍ ചാമ്പ്യനായ നവോമി ഒസാക്കയെ തേടിയെത്തിയ അതിഥിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ടുണീഷ്യയുടെ ഓന്‍സ് ജബേറുമായുള്ള മൂന്നാം റൗണ്ട് പോരാട്ടത്തിനിടെയാണ് സംഭവം.

സര്‍വ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ജപ്പാനില്‍ നിന്നുള്ള ലോക ഒന്നാം നമ്പര്‍ നവോമിയുടെ കാലില്‍ വന്നിരുന്ന ചിത്ര ശലഭത്തിന് പിന്നാലെയാണ് ലോകം മുഴുവനുമുള്ള ടെന്നീസ് ആരാധകര്‍. ചിത്രശലഭത്തെ പറത്തി വിട്ടശേഷമാണ് നവോമി മൂന്നാം റൗണ്ട് പോരാട്ടം പുനരാരംഭിച്ചത്. ചിത്രശലഭത്തെ നോവിക്കാതെ കോര്‍ട്ടിന് പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ഓസ്‌ട്രേലിയയിലെ ചിത്രശലഭങ്ങള്‍ പോലും നവോമിയെ ചുംബിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ട്വീറ്റ് ചെയ്‌തത്. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഓന്‍സ് ജബേറയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ നവോമി മുന്നേറ്റം തുടരുകയാണ്. സ്‌കോര്‍: 6-3, 6-2. മറ്റൊരു മൂന്നാം റൗണ്ട് പോരാട്ടത്തില്‍ സെറീന വില്യംസ്, അനസ്‌തീഷ്യാ പൊട്ടപ്പോവയെ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ ജയം.

ABOUT THE AUTHOR

...view details