കേരളം

kerala

ETV Bharat / sports

പെട്ര ക്വിറ്റോവയെ ആക്രമിച്ച മോഷ്ടാവിന് എട്ട് വര്‍ഷം തടവ്

2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷണശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവ് ക്വിറ്റോവയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.

പെട്ര ക്വിറ്റോവ (ഫയല്‍ ചിത്രം)

By

Published : Mar 27, 2019, 2:53 PM IST

ടെന്നീസ് താരം പെട്ര ക്വിറ്റോവയെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷ്ടാവിന് എട്ട് വർഷം തടവ്. 33 കാരനായ പ്രതി റാഡിം സോണ്ട്രയെ ചെക്ക് റിപ്പബ്ലിക്കിലെ ബ്രനോയിലുള്ള കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2016 ല്‍ ചെക്ക് റിപ്പബ്ലിക്കിലെ വീട്ടില്‍ വച്ചാണ് മോഷണശ്രമം ചെറുക്കുന്നതിനിടെ ക്വിറ്റോവയെ പ്രതി കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. രണ്ട് തവണ വിംബിൾഡൻ കിരീടം സ്വന്തമാക്കിയ ക്വിറ്റോവയുടെ ഇടത് കൈക്ക് സാരമായി പരിക്കേറ്റിരുന്നു. നാല് മണിക്കൂറിലധികം നീണ്ട ശസ്ത്രക്ക്രിയക്കൊടുവിലാണ് താരത്തിന്‍റെ ഞരമ്പുകൾ പൂർവ്വ സ്ഥിതിയിലെത്തിക്കാന്‍ സാധിച്ചത്. സോണ്ട്രയുടെ ഭീഷണിക്ക് വഴങ്ങി 10, 000 ചെക്ക് ക്രൗൺ നല്‍കിയാണ് ക്വിറ്റോവ ജീവൻ രക്ഷിച്ചത്. ഈ പണം താരത്തിന് തിരികെ നല്‍കാനും ബ്രനോയിലെ കോടതി ഉത്തരവിട്ടു. നിലിവില്‍ ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷ അനുഭവിച്ച് വരികയാണ് സോണ്ട്ര.

ഗുരുതര പരിക്കേറ്റ ക്വിറ്റോവ അഞ്ച് മാസങ്ങൾക്ക് ശേഷമാണ് കളിക്കളത്തില്‍ തിരിച്ചെത്തിയത്. നിലിവില്‍ ലോക റാങ്കിംഗില്‍ രണ്ടാംസ്ഥാനത്താണ് പെട്ര ക്വിറ്റോവ.

ABOUT THE AUTHOR

...view details