മാഡ്രിഡ്: രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കളിമണ്‍ കോര്‍ട്ടില്‍ വിജയം പിടിച്ച് ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം നവോമി ഒസാക്ക. വെള്ളിയാഴ്ച നടന്ന മാഡ്രിഡ് ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ നാട്ടുകാരിയായ മിസാക്കി ഡോയിയെ പരാജയപ്പെടുത്തിയാണ് താരം ആദ്യ റൗണ്ട് കടന്നത്. 7-5, 6-2 എന്ന സ്കോറിനായിരുന്നു ഒസാക്കയുടെ വിജയം.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കളിമണ്‍ കോര്‍ട്ടില്‍ വിജയം പിടിച്ച് നവോമി ഒസാക്ക - നവോമി ഒസാക്ക
മാഡ്രിഡ് ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ നാട്ടുകാരിയായ മിസാക്കി ഡോയിയെയാണ് താരം പരാജയപ്പെടുത്തിയത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കളിമണ്‍ കോര്‍ട്ടില്‍ വിജയം പിടിച്ച് നവോമി ഒസാക്ക
നിലവിലെ യുഎസ് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ കൂടിയായ താരത്തിന് കൈത്തണ്ടക്കേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ 2019ല്‍ കാതറിന സിനിയാക്കോവയോട് മൂന്നാം റൗണ്ടില്‍ തോല്‍വി വഴങ്ങി പുറത്താവുകയായിരുന്നു. ഡബ്ല്യുടിഎ ഫൈനലില്‍ കളിക്കുകയാണ് 2021 ലെ തന്‍റെ ലക്ഷ്യമാണെന്ന് ഒസാക്ക പ്രതികരിച്ചിരുന്നു.