ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന താരങ്ങളാണ് ലിയാണ്ടർ പേസും മഹേഷ് ഭൂപതിയും. അടുത്തിടെയാണ് ലീഹേഷ് എന്നറിയപ്പെടുന്ന ഇരുവരും തങ്ങളുടെ ആദ്യ വിംബിൾഡൺ നേട്ടത്തിന്‍റെ 22ാം വാര്‍ഷികം ആഘോഷിച്ചത്. 1999ലായിരുന്നു വിംബിൾഡണില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ ഇരുവരും വിജയം നേടിയത്.
also read: സാമന്തയും ശരണും... ടെന്നിസ് കോർട്ടിലെ ഇന്ത്യൻ -ബ്രിട്ടീഷ് പ്രണയകഥ
ഇതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കായിക, സിനിമാ താരങ്ങള്‍ അടക്കം നിരവധി ആരാധകര്‍ ഇരുവരേയും ഒരുക്കല്‍ കൂടി അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാവും ഒരിക്കല്‍ കൂടി ഇരുവരും കളിക്കളത്തില്‍ ഒന്നിക്കുകയെന്ന് പലരും ചോദിക്കുകയും ചെയ്തു.