ന്യൂയോര്‍ക്ക്: രണ്ടാം തവണ യുഎസ് ഓപ്പണ്‍ സ്വന്തമാക്കി ജപ്പാന്‍റെ നവോമി ഒസാക്ക. വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറസിന്‍റെ വിക്‌ടോറിയ അസരങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ഒസാക്ക പരാജയപ്പെടുത്തി. ആദ്യ സെറ്റില്‍ അസരങ്കയോട് പരാജയപ്പെട്ട ഒസാക്ക തുടര്‍ന്നുള്ള രണ്ട് സെറ്റുകളിലും ജയിച്ചാണ് കപ്പ് സ്വന്തമാക്കിയത്. സ്‌കോര്‍ 1-6, 6-3, 6-3.
യുഎസ് ഓപ്പണില്‍ രണ്ടാമതും മുത്തമിട്ട് ജപ്പാന്‍റെ നവോമി ഒസാക്ക - us open news
ഇതിന് മുമ്പ് 2018ല്‍ അമേരിക്കയുടെ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയത്.
ഒസാക്ക
കൂടുതല്‍ വായനക്ക്: യുഎസ് ഓപ്പണ്‍ കലാശപ്പോരില്‍ ഒസാക്കയും അസരങ്കയും നേര്‍ക്കുനേര്‍
ഒസാക്കയുടെ കരിയറിലെ മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഒസാക്ക ഓസിസ് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു. നേരത്തെ 2018ലെ യുഎസ് ഓപ്പണില്‍ അമേരിക്കയുടെ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക കപ്പടിച്ചത്.