റഷ്യ:വിരമിക്കല്‍ പ്രഖ്യാപനം നടത്തി ടെന്നീസ് താരം മരിയ ഷറപ്പോവ. മുന്‍ ലോക ഒന്നാം നമ്പർ താരമായ ഷറപ്പോവ അഞ്ച് തവണ ഗ്രാന്‍റ്സ്ലാം സ്വന്തമാക്കിയിട്ടുണ്ട്. തോളിന് പരിക്കേറ്റതിനെ തുടർന്ന് ഏറെ കാലമായി താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. വിംബിൾഡണില്‍ വനിതാ സിംഗിൾസ് കിരീം സ്വന്തമാക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാണ് മരിയ ഷറപ്പോവ. 17 വയസുള്ളപ്പോൾ 2004-ലായിരുന്നു താരം വിംബിൾഡണ്‍ കിരീടം നേടിയത്. തോട്ടടുത്ത വർഷം മരിയ ലോക നമ്പർവണ്‍ താരമെന്ന നേട്ടം സ്വന്തമാക്കി. നലവില്‍ ലോക റാങ്കിങ്ങില്‍ 373-ാം സ്ഥാനത്താണ് ഷറപ്പോവ.
വിരമിക്കല്‍ പ്രഖ്യാപിച്ച് മരിയ ഷറപ്പോവ
മുന്‍ ലോക ഒന്നാം നമ്പർ താരം കൂടിയായ ഷറപ്പോവ അഞ്ച് തവണ ഗ്രാന്‍റ് സ്ലാം സ്വന്തമാക്കിയിട്ടുണ്ട്
എല്ലാവരും ക്ഷമിക്കണമെന്നും താന്‍ ടെന്നീസ് കോർട്ടില്‍ നിന്നും വിരമിക്കുകയാണെന്നും താരം വൈകാരികമായ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. നിങ്ങൾക്ക് അറിയാകുന്ന ഒരേഒരു ജീവിതത്തെ എങ്ങനെ പിന്നില്‍ ഉപേക്ഷിക്കാനാകും. കുട്ടിയായിരുന്നപ്പോൾ മുതല്‍ പരിശീലിച്ച കോർട്ടില്‍ നിന്നും എങ്ങനെ വിടപറയാനാകും. അത്രമേല്‍ ആസ്വദിച്ച കളിയില്‍ നിന്നും പറയാനാകാത്ത വേദനകളും ആഹ്ലാദങ്ങളും എങ്ങനെ വിരമിക്കാനാകും. 28 വർഷം നീണ്ട കായിക ജീവിതത്തിലൂടെ നേടിയെടുത്ത ആരാധകരെ എങ്ങനെ ഉപേക്ഷിക്കുമെന്നും താരം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ചോദിച്ചു. എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ടാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.