പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിലെ സെമിഫൈനല്‍ പോരാട്ടങ്ങൾ ഇന്ന് അരങ്ങേറും. ആദ്യ സെമിയില്‍ സൂപ്പർ താരങ്ങളായ റോജർ ഫെഡററും റാഫേല്‍ നദാലും ഏറ്റുമുട്ടും. ലോക ഒന്നാം നമ്പർ താരമായ നൊവാക് ജോക്കോവിച്ചും ഡൊമിനിക്ക് തീമും തമ്മിലാണ് രണ്ടാം സെമി പോരാട്ടം.
ഫ്രഞ്ച് ഓപ്പൺ സെമിയില്‍ ഇന്ന് സൂപ്പർ താര പോരാട്ടങ്ങൾ
സെമി പോരാട്ടങ്ങളില്‍ ഇന്ന് ഫെഡറർ നദാലിനെയും ജോക്കോവിച്ച് ഡൊമിനിക്ക് തീമിനെയും നേരിടും
ക്വാർട്ടറില്‍ ജപ്പാന്‍റെ കെയ് നിഷികോരിയെ 6-1, 6-1, 6-3 എന്ന സ്കോറിന് തകർത്താണ് സ്പാനിഷ് താരം റാഫേല്‍ നദാല്‍ സെമിയില്‍ കടന്നത്. സ്വിറ്റ്സർലഡിന്‍റെ തന്നെ സ്റ്റാൻ വാവ്റിങ്കയെയാണ് ഫെഡറർ ക്വാർട്ടറില്‍ തോല്‍പ്പിച്ചത് (7-6, 4-6, 7-6, 6-4). ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടങ്ങളില്‍ ജോക്കോവിച്ച് ജർമ്മൻ യുവതാരം അലക്സാണ്ടർ സ്വെരേവിനെയും ഡൊമിനിക്ക് തീം റഷ്യൻ താരം കാരെൻ ഖാച്ചെനോവിനെയും തോല്‍പ്പിച്ചാണ് സെമിയില്‍ പ്രവേശിച്ചത്. ഫെഡറർ - നദാല്‍ പോരാട്ടം വൈകിട്ട് 4.20നും ജോക്കോവിച്ച് - തീം പോരാട്ടം 6.20നുമാണ്.