കേരളം

kerala

ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍: ജയം തുടര്‍ന്ന് സെറീന - serena win news

കളിമണ്‍ കോര്‍ട്ടിലെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഡാനിയേല്‍ റോസ് കോളിന്‍സാണ് ലോക ഏഴാം സീഡ് സെറീന വില്യംസിന്‍റെ എതിരാളികള്‍

സറീനക്ക് ജയം വാര്‍ത്ത  സറീനക്ക് വീണ്ടും ഗ്രാന്‍ഡ് സ്ലാം വാര്‍ത്ത  serena win news  serena again with grand slam news
സറീന

By

Published : Jun 3, 2021, 7:42 AM IST

പാരീസ്: ഫ്രഞ്ച് ഓപ്പണിലെ അമേരിക്കന്‍ പോരാട്ടത്തിനൊരുങ്ങി സെറീന വില്യംസ്. നാളെ നടക്കാനിരിക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഡാനിയേല്‍ റോസ് കോളിന്‍സാണ് സെറീനയുടെ എതിരാളികള്‍. ഇന്നലെ നടന്ന രണ്ടാം റൗണ്ടില്‍ റൊമാനിയയുടെ മിഹേലയ ബുസാനെസ്‌കുവിനെതിരെ കടുത്ത പോരാട്ടമാണ് സെറീനക്ക് കാഴ്‌ചവെക്കേണ്ടിന്നത്. സ്‌കോര്‍: 6-3, 5-7, 6-1.

തകര്‍പ്പന്‍ പ്രകടനവുമായി ആദ്യ സെറ്റ് സ്വന്തമാക്കിയ സെറീനക്ക് രണ്ടാമത്തെ സെറ്റില്‍ കാലിടറിയെങ്കിലും മൂന്നാമത്തെ സെറ്റില്‍ ആധികാരിക തിരിച്ചുവരവ് നടന്നതാന്‍ ലോക ഏഴാം സീഡിനായി. ഇതിന് മുമ്പ് മൂന്ന് തവണ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയ സെറീന 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ കളിമണ്‍ കോര്‍ട്ടിലേക്ക് എത്തിയിരിക്കുന്നത്.

also read: ഫ്രഞ്ച് ഓപ്പണ്‍ : അനായാസം ജോക്കോവിച്ച്, പൊരുതിക്കയറി നദാല്‍

ലോക രണ്ടാം നമ്പര്‍ ജപ്പാന്‍റെ നവോമി ഒസാക്ക ഉള്‍പ്പെടെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തില്‍ സെറീന ഇത്തവണ കിരീടം സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്. ഈ മഹാമാരിയുടെ കാലത്തെ ഓരോ ജയവും നിര്‍ണായകമാണ്.

കൂടുതല്‍ വായനക്ക്: ഫ്രഞ്ച് ഓപ്പണ്‍: പിഴയിട്ടതിന് പിന്നാലെ ഒസാക്ക പിന്‍മാറി

ABOUT THE AUTHOR

...view details