പാരീസ്:ഫ്രഞ്ച് ഓപ്പൺ സെപ്റ്റംബർ 27 മുതൽ ആരംഭിച്ചേക്കുമെന്ന് സൂചന. മെയ് 24 മുതൽ ജൂൺ ഏഴ് വരെ കളിമൺ കോർട്ടിൽ നടക്കേണ്ടിയിരുന്ന ഗ്രാൻ്റ് സ്ലാം കൊവിഡ് ഭീഷണിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. നേരത്തെ സെപ്റ്റംബർ 20-ന് മത്സരം നടക്കുമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ടൂർണമെന്‍റ് സെപ്റ്റംബർ 27 മുതൽ ആരംഭിക്കുമെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഫ്രാൻസിൽ ലോക്ക്‌ഡൗണ്‍ നിലവിൽ വന്നതിനെ തുടർന്നാണ് ആദ്യം മത്സരം മാറ്റിവെച്ചത്.
ഫ്രഞ്ച് ഓപ്പണ്‍ സെപ്റ്റംബർ 27ന് ആരംഭിച്ചേക്കുമെന്ന് സൂചന
നേരത്തെ മെയ് 24 മുതല്‍ ജൂണ്‍ ഏഴ് വരെ നടത്തേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍റ് സ്ലാം ടൂർണമെന്‍റ് കൊവിഡ് 19 ലോക്ക്‌ഡൗണിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു
ഫ്രഞ്ച് ഓപ്പണ്‍
കൊവിഡിനെ തുടർന്ന് ആഗോള തലത്തിൽ കായികരംഗം സ്‌തംഭിച്ചിരിക്കുകയാണ്. ജൂൺ 29 മുതൽ ജൂലൈ 12 വരെ നടക്കാനിരുന്ന വിംബിൾഡൺ മത്സരം ഇതിനകം കൊവിഡിനെ തുടർന്ന് ഉപേക്ഷിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് വിംബിൾഡൺ റദ്ദാക്കുന്നത്. ഇതിനകം ലോകത്ത് ഉടനീളം 1,85,000 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.