പാരീസ്: റൊളാങ് ഗാരോസിലെ കളിമൺ കോർട്ടിൽ നടന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ ഫൈനൽ പോരാട്ടത്തിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ വീഴ്ത്തി നൊവാക് ജോക്കോവിച്ച് ജേതാവായി.സെർബിയൻ താരമായ ജോക്കോവിച്ചിന്‍റെ രണ്ടാം ഫ്രഞ്ച് ഓപ്പണും പത്തൊമ്പതാം ഗ്രാൻസ്ലാം കിരീടവുമാണിത്.
സിറ്റ്സിപാസിനെ വീഴ്ത്തി ; ഫ്രഞ്ച് ഓപ്പണ്‍ ജോക്കോവിച്ചിന് - ഫ്രഞ്ച് ഓപ്പണ്‍ 2021
സെർബിയൻ താരമായ ജോക്കോവിച്ചിന്‍റെ രണ്ടാം ഫ്രഞ്ച് ഓപ്പണും പത്തൊമ്പതാം ഗ്രാൻസ്ലാം കിരീടവുമാണിത്. പുരുഷ വിഭാഗത്തിൽ 20 ഗ്രാൻസ്ലാം കിരീടങ്ങളെന്ന റോജർ ഫെഡററുടെയും റാഫേൽ നാദാലിന്‍റെയും റെക്കോർഡിലേക്ക് ഇനി ജോക്കോവിച്ചിന് ഒരു കീരിടത്തിന്‍റെ അകലം മാത്രം.
ആദ്യ രണ്ട് സെറ്റുകളും കൈവിട്ട ജോക്കോവിച്ച് പിന്നീട് അസാധാരണ തിരിച്ചുവരവാണ് നടത്തിയത്. ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കുന്ന ആദ്യ ഗ്രീക്കുകാരൻ എന്ന നേട്ടം ലക്ഷ്യമിട്ടിറങ്ങിയ സിറ്റ്സിപാസ് രണ്ടാംസെറ്റ് 2-6ന് സ്വന്തമാക്കി ഗാരോസിനെ ഒരുവേള ഞെട്ടിച്ചു. എന്നാൽ പിന്നീട് കളിയിലൊരു വേളയും അട്ടിമറിക്ക് അവസരം കൊടുക്കാതെ ജോക്കോവിച്ച് തിരിച്ചെത്തുകയായിരുന്നു. സ്കോർ:6-7, 2-6, 6-3, 6-2, 6-4.
പുരുഷ വിഭാഗത്തിൽ 20 ഗ്രാൻസ്ലാം കിരീടങ്ങളെന്ന റോജർ ഫെഡററുടെയും റാഫേൽ നദാലിന്‍റെയും റെക്കോർഡിലേക്ക് ഇനി ജോക്കോവിച്ചിന് ഒരു കീരിടത്തിന്‍റെ അകലം മാത്രം. ടെന്നിസിൽ ഓപ്പണ്‍ യുഗം ആരംഭിച്ചതിന് ശേഷം നാല് ഗ്രാൻസ്ലാം കിരീടങ്ങളും രണ്ട് തവണ നേടുന്ന ആദ്യ താരമെന്ന നേട്ടവും ജോക്കോവിച്ച് സ്വന്തമാക്കി.
സെമിയിൽ ഐതിഹാസിക പോരാട്ടത്തിൽ സ്പെയിനിന്‍റെ റാഫേൽ നദാലിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്‍റെ ഫൈനലിൽ എത്തിയത്. 2016ൽ അണ് ഇതിനുമുമ്പ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയത്. അന്ന് ആൻഡി മുറെ ആയിരുന്നു ജോക്കോവിച്ചിന്‍റെ എതിരാളി.