പാരീസ്:ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിന് സ്വപ്ന സാക്ഷാത്കാരം. ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തി സിറ്റ്സിപാസ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ യോഗ്യത സ്വന്തമാക്കി. സ്കോര്‍: 6-3, 6-3, 4-6, 4-6, 6-3. ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് ഫൈനല്‍ കളിക്കുന്ന പ്രഥമ ഗ്രീക്ക് താരമാണ് സിറ്റ്സിപാസ്.
റാഫേല്‍ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് ഗ്രീസിന്റെ അഞ്ചാം സീഡ്. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും സ്പെയിന്റെ മൂന്നാം സീഡ് റാഫേല്‍ നദാലും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടത്തിലെ വിജയി ഫൈനലില്‍ സിറ്റ്സിപ്പാസിനെ നേരിടും.