കേരളം

kerala

ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍ : ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ - djokovic in quarter news

കളിമണ്‍ കോര്‍ട്ടില്‍ രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് പാരീസില്‍ എത്തിയിരിക്കുന്നത്.

ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ വാര്‍ത്ത  ഫ്രഞ്ച് ഓപ്പണ്‍ അപ്പ്‌ഡേറ്റ്  djokovic in quarter news  french open update
ജോക്കോവിച്ച്

By

Published : Jun 7, 2021, 9:23 PM IST

പാരീസ് :ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്‌ സ്ലാം ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീ ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ കൗമാര താരം ലൊറെന്‍സോ മുസേട്ടിയെ മറിടന്നാണ് ജോക്കോവിച്ചിന്‍റെ നേട്ടം. നാലാം റൗണ്ട് പോരാട്ടം പുരോഗമിക്കുന്നതിനിടെ മുസേട്ടി പരിക്ക് കാരണം പിന്‍മാറുകയായിരുന്നു. സ്‌കോര്‍: 6-7 (7-9) 6-7 (2-7) 6-1 6-0 4-0.

Also Read :കാത്തിരിക്കണം പോര്‍ച്ചുഗല്‍ ; യൂറോപ്യന്‍ അണ്ടര്‍ 21 കിരീടം ജര്‍മനിക്ക്

ആദ്യ രണ്ട് റൗണ്ടുകളില്‍ ജോക്കോവിച്ചിനെതിരെ തകര്‍പ്പന്‍ പോരാട്ടമാണ് മുസേട്ടി കാഴ്‌ചവെച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് സമാന ഫോം നിലനിര്‍ത്താന്‍ ഇറ്റാലിയന്‍ താരത്തിന് സാധിച്ചില്ല. തുടര്‍ന്ന് പരിക്കുമൂലം പിന്‍മാറുകയും ചെയ്തു.

Also Read :ഫ്രഞ്ച് ഓപ്പണ്‍; പ്രായം കുറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ക്കൊപ്പം കോക്കോ ഗഫും

കളിമണ്‍ കോര്‍ട്ടിലെ ഗ്രാന്‍ഡ് സ്ലാമില്‍ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ സെര്‍ബിയന്‍ താരം പാരീസില്‍ എത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 2016ലാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ കപ്പുയര്‍ത്തിയത്.

ABOUT THE AUTHOR

...view details