കേരളം

kerala

ETV Bharat / sports

കളിമണ്‍ കോര്‍ട്ടിലെ രാജ്ഞിയായി ബര്‍ബോറ ഗ്രെചികോവ - french open update

ചെക്ക് വനിത ബര്‍ബോറ ഗ്രെചികോവയുടെ പ്രഥമ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ സീസണിലും കഴിഞ്ഞ സീസണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലെ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു ഗ്രെചികോവ

ഫ്രഞ്ച് ഓപ്പണ്‍ അപ്പ്‌ഡേറ്റ്  വനിതാ സിംഗിള്‍സ് അപ്പ്ഡേറ്റ്  french open update  womens singles update
ഗ്രെചികോവ

By

Published : Jun 12, 2021, 10:13 PM IST

പാരീസ്:ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തിന് പുതിയ അവകാശി. കസാക്കിസ്ഥാന്‍റെ പവ്‌ലിയോചെങ്കോവയെ പരാജയപ്പെടുത്തി ചെക്കിന്‍റെ ബര്‍ബോറ ഗ്രെചികോവ കപ്പടിച്ചു. സ്‌കോര്‍: 6-1, 2-6, 6-4. ആദ്യമായാണ് ഗ്രെചികോവ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്നത്. ഈ സീസണിലും കഴിഞ്ഞ സീസണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലെ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു ഗ്രെചികോവ. 12 മാസങ്ങള്‍ക്ക് മുമ്പ് ലോക റാങ്കിങ്ങില്‍ ആദ്യ നൂറില്‍ പോലും എത്താന്‍ സാധിക്കാതിരുന്ന ഗ്രെചികോവ തകര്‍പ്പന്‍ മുന്നേറ്റം നടത്തിയാണ് ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയത്.

40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചെക്ക് വനിത ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കുന്നത്. മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യനും തന്‍റെ മെന്‍ററുമായ ജാന നൊവൊറ്റനക്ക് ഗ്രെചികോവ തന്‍റെ നേട്ടം സമര്‍പ്പിച്ചു. 2017ല്‍ 49-ാം വയസില്‍ നൊവൊറ്റന അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചു. കപ്പടിച്ച ശേഷം സമ്മാനദാന ചടങ്ങില്‍ താന്‍ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഗ്രെചികോവ പ്രതികരിച്ചു.

ആദ്യമായി ഫ്രഞ്ച് ഓപ്പണിന്‍റെ ഫൈനലില്‍ പ്രവേശിച്ച കസാക്കിസ്ഥാന്‍റെ പവ്‌ലിയോചെങ്കോവക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു.
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടവുമായി ബര്‍ബോറ ഗ്രെചികോവ.

Also read:യൂറോ കപ്പ്: സ്വിറ്റ്‌സര്‍ലന്‍ഡിനെ സമനിലയില്‍ തളച്ച് വെയില്‍സ്

വനിതാ സിംഗിള്‍സിലെ ലോക ഒന്നാം നമ്പര്‍ ബാര്‍ട്ടി രണ്ടാം റൗണ്ടില്‍ പുറത്തായപ്പോള്‍ ജപ്പാന്‍റെ രണ്ടാം സീഡ് നവോമി ഒസാക്ക ക്വാര്‍ട്ടര്‍ കാണാതെയും പിന്‍മാറി. 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ അമേരിക്കയുടെ സറീന വില്യംസ് പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്താകുന്നതിനും ഫ്രഞ്ച് ഓപ്പണ്‍ സാക്ഷിയായി.

ABOUT THE AUTHOR

...view details