സ്വിസ് ഇതിഹാസ താരം റോജർ ഫെഡറർ മിയാമി ഓപ്പൺഫൈനലില്‍ കടന്നു. സെമിയില്‍ കനേഡിയൻ താരം ഡെനിസ് ഷപലോവിനെ കീഴടക്കിയാണ് ഫെഡറർ ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യനായ ജോൺ ഇൻസറെയാണ് ഫൈനലില്‍ ഫെഡററിന്‍റെ എതിരാളി.
റോജർ ഫെഡറർ മിയാമി ഓപ്പൺ ഫൈനലില്‍ - ടെന്നീസ്
ഫെഡറർ ഫൈനലില്‍ കടന്നത് കനേഡിയൻ താരം ഡെനിസ് ഷപലോവിനെ കീഴടക്കി. ഫൈനലില്‍ ഫെഡററിന്‍റെ എതിരാളി ജോൺ ഇസ്നർ.
മുപ്പത്തിയേഴുക്കാരനായ ഫെഡറർ 6-2, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് ജയിച്ചത്. എതിരാളിക്ക് പൊരുതാനുള്ള അവസരം പോലും നല്‍കാതെയാണ് ഫെഡറർ ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ഷപലോവ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വിജയിക്കാനായില്ല. നിലവിലെ ചാമ്പ്യനായ ജോൺ ഇസ്നർ മറ്റൊരു കനേഡിയൻ താരമായ ഫെലിക്സ് അഗർ അലിയസിമിയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. കരിയറിലെ ആദ്യ മാസ്റ്റേഴ്സ് സെമി ഫൈനല്‍ കളിച്ച പതിനെട്ടുക്കാരനായ അലിയസിമി ഇഞ്ചോടിഞ്ച് പൊരുതിയാണ്തോല്‍വി വഴങ്ങിയത്.
ഇന്ന് നടക്കാനിരിക്കുന്ന വനിത സിംഗിൾസ് ഫൈനലില്‍ ഓസ്ട്രേലിയൻ താരം ആഷ്ലി ബാർട്ടിയും ചെക്ക് റിപ്പബ്ലിക്കിന്‍റെ കരോളിന പ്ലിസ്ക്കോവയും ഏറ്റുമുട്ടും. സെമിയില്‍ റൊമാനിയയുടെ സിമോണ ഹാലപ്പിനെ തോല്‍പ്പിച്ചാണ് കരോളിന ഫൈനലില്‍ പ്രവേശിച്ചത്.