ബാസെല്‍:പത്താം തവണയും ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്വിസ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ കൗമാര താരം അലക്സ് ഡി മിനൗറിനെയാണ് സ്വന്തം മണ്ണില്‍ നടന്ന ഫൈനലില്‍ നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡറർ തോല്പിച്ചത്. സ്കോക്ക 6-2, 6-2.
സ്വന്തം മണ്ണില്‍ പത്താം തവണയും ഫെഡറർ ചാമ്പ്യന്‍ - റോജര്‍ ഫെഡറര്‍ വാർത്ത
സ്വിസ് ഇന്‍ഡോർ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി റോജർ ഫെഡറര്‍. ഓസ്ട്രേലിയയുടെ കൗമാര താരം അലക്സ് ഡി മിനൗറിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 6-2) തോല്‍പ്പിച്ചു.
റോജർ ഫെഡറർ
സെമിയില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപെടുത്തിയത്. സ്കോര്‍ 6-4, 6-4. നിലവില്‍ 15 തവണയാണ് 38 വയസുള്ള ഫെഡറർ സ്വിസ് ഇൻഡോർ ഫൈനലിൽ മത്സരിക്കുന്നത്. ഫെഡററുടെ ഈ സീസണിലെ അമ്പത്തിയൊന്നാമത്തെ വിജയം കൂടിയായിരുന്നു ഇത്.