മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ മുന്‍ ചാമ്പ്യന്‍മാരായ റോജര്‍ ഫെഡററും നൊവാക് ദ്യോക്കോവിച്ചും നാലാം റൗണ്ടിലെത്തി. അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനടുവില്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെ പരാജയപ്പെടുത്തിയാണ് റോജര്‍ ഫെഡററര്‍ മൂന്നാം റൗണ്ട് കടന്നത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡററും ദ്യോക്കോവിച്ചും നാലാം റൗണ്ടില്‍ - റോജര്‍ ഫെഡറര്‍
റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെയും നൊവാക് ദ്യോക്കോവിച്ച് ജപ്പാന്‍ താരം യഷീട്ടോ നിഷിയോക്കയെയും തോല്‍പ്പിച്ചു
ആദ്യ സെറ്റ് നഷ്‌ടപ്പെടുത്തിയ ശേഷമായിരുന്നു ഫെഡററുടെ തിരിച്ചുവരവ്. സ്‌കോര്‍ 4-6, 7-6, 6-4, 4-6, 7-6. മുന്‍ ലോകചാമ്പ്യനെ വിറപ്പിച്ച ശേഷമാണ് ഓസീസ് താരത്തിന്‍റെ കീഴടങ്ങല്‍. നാല് മണിക്കൂറും അഞ്ച് മിനിട്ടും ദൈര്‍ഘ്യമുള്ള മത്സരമാണ് മെല്‍ബണിലെ സിന്തറ്റിക് കോര്‍ട്ടില്‍ അരങ്ങേറിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡററുടെ നൂറാം മത്സരമായിരുന്നു ഇത്. ജപ്പാന്‍ താരം യഷീട്ടോ നിഷിയോക്കയെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നൊവാക് ദ്യോക്കോവിച്ച് മൂന്നാം റൗണ്ട് കടന്നത്. തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ നിഷിയോക്കയ്‌ക്ക് കാര്യമായ പ്രതിരോധം സൃഷ്‌ടിക്കാനായില്ല. സ്‌കോര്‍ 6-3, 6-2, 6-2.