കരിയറിലെ 100-ാം കിരീടം സ്വന്തമാക്കി ടെന്നീസ് സൂപ്പർതാരം റോജര്‍ ഫെഡറര്‍. ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ നേട്ടം സ്വന്തമാക്കിയത്. സ്കോർ 4-6, 4-6.
ചരിത്രനേട്ടം സ്വന്തമാക്കി റോജര്‍ ഫെഡറര്‍ - ജിമ്മി കോണേഴ്‌സ്
അമേരിക്കയുടെ ജിമ്മി കോണേഴ്‌സ് മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഏക താരം. 109 കിരീട നേട്ടങ്ങളാണ് കോണേഴ്സിന്‍റെ പേരിലുള്ളത്.
അമേരിക്കയുടെജിമ്മി കോണേഴ്‌സ് മാത്രമാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ഏക താരം. 109 കിരീട നേട്ടങ്ങളാണ് കോണേഴ്സിന്‍റെ പേരിലുള്ളത്. ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിലെ എട്ടാം കിരീടവും 33-ാം എ.ടി.പി കിരീട നേട്ടവുമാണ് സ്വിസ് താരം സ്വന്തമാക്കുന്നത്.ഓസ്ട്രേലിയൻ ഓപ്പണിന്‍റെ നാലാം റൗണ്ടിൽ ഫെഡററെ പുറത്താക്കിയ സിറ്റ്സിപാസിനോടുള്ള പകരം വീട്ടൽ കൂടിയായി ഫൈനലിലെ ജയം.
2001-ലാണ് ഫെഡറർ ആദ്യ കിരീടം സ്വന്തമാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ 99 കിരീടങ്ങൾ നേടിയ ഫെഡറർക്കു 100 തികക്കാനായി വേണ്ടി വന്നത് നാല് മാസങ്ങളാണ്. ഗ്രാൻസ്ലാം നേട്ടങ്ങളുടെ എണ്ണത്തിലും റോജർ ഫെഡറർ തന്നെയാണ് (20) ഒന്നാമത്.