ദുബൈ:ദുബൈ ഓപ്പണില്‍ നിന്നും സാനിയ മിർസ പുറത്ത്. സാനിയ മിർസയും ഫ്രഞ്ച് താരം കരോളിന്‍ ഗാർസ്യയും അടങ്ങുന്ന സഖ്യം പ്രീ ക്വാർട്ടറില്‍ കസാഖിസ്ഥാന്‍റെ സറീന ഡിയാസ്, ചൈനയുടെ സായിസായി സെങ് കൂട്ടുകെട്ടിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെട്ടത്. സ്കോർ: 2-6, 4-6. നേരത്തെ റഷ്യയുടെ അലക്‌സാന്‍ ഡ്രോവ്നയും സെർബിയയുടെ കാതറീന സ്രബോട്ട്നിക്കും ചേർന്ന സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം പ്രീ ക്വാർട്ടറില്‍ കടന്നത്.
ദുബൈ ഓപ്പണ്‍; സാനിയ- കരോളിന്‍ സഖ്യം പുറത്ത് - സാനിയ മിർസ വാർത്ത
ദുബൈ ഓപ്പണിലെ പ്രീ ക്വാർട്ടറില്‍ കസാഖിസ്ഥാന്‍റെ സറീന ഡിയാസ്, ചൈനയുടെ സായിസായി സെങ് കൂട്ടുകെട്ടിനോട് സാനിയ സഖ്യം പരാജയപ്പെട്ടു
പരിക്ക് കാരണം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പാതി വഴിയില്‍ കളി ഉപേക്ഷിച്ച താരം ദുബൈ ഓപ്പണിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. അമ്മയാകാന്‍ കോർട്ടില്‍ നിന്നും ഇടവേള എടുത്ത താരം ഹോബർട്ട് ഓപ്പണിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.
ഹോബർട്ട് ഓപ്പണില്‍ താരം ഡബിൾസ് കിരീടം സ്വന്തമാക്കിയിരുന്നു. സാനിയയും യുക്രെയിന്‍റെ നാദിയ കെച്ചിനോക്കും ചേർന്ന സഖ്യമാണ് കിരീടം സ്വന്തമാക്കിയത്. നേരത്തെ കരിയറില്‍ താരം ആറ് ഗ്രാന്‍റ്സ്ലാമുകൾ സ്വന്തമാക്കിയിരുന്നു. 2009-ലും 2012-ലും 2914-ലും താരം മിക്സഡ് ഡബിൾസ് കിരീടവും 2016-ലും 2015-ലുമായി മൂന്ന് വനിതാ സിംഗിൾസ് കിരീടവും താരം സ്വന്തമാക്കിയിരുന്നു.