കേരളം

kerala

ETV Bharat / sports

Australian Open: ഡൊമിനിക് തീം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്മാറി - Dominic Thiem withdraws from Australian Open

കൈത്തണ്ടയ്‌ക്കേറ്റ പരിക്കിനെ തുര്‍ന്നാണ് സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമില്‍ നിന്നും ഡൊമിനിക് തീം പിന്മാറിയത്.

Dominic Thiem withdraws from Australian Open  ഡൊമിനിക് തീം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്മാറി
Australian Open: ഡൊമിനിക് തീം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്മാറി

By

Published : Dec 28, 2021, 9:12 PM IST

വിയന്ന: അടുത്തമാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന് ഉണ്ടാവില്ലെന്ന് ലോക 15-ാം നമ്പർ താരം ഡൊമിനിക് തീം. കൈത്തണ്ടയ്‌ക്കേറ്റ പരിക്കിനെ തുര്‍ന്നാണ് സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമില്‍ നിന്നും 28-കാരനായ താരം പിന്മാറിയത്.

ഇത് സംബന്ധിച്ച് താരം ട്വീറ്റ് ചെയ്‌തിട്ടുണ്ട്. പരിക്ക് ഭേദപ്പെട്ട് വരുന്നതായും നിലവില്‍ പരിശീലനം ആരംഭിച്ചതായും താരം പറഞ്ഞു. ജനുവരിയുടെ അവസാനത്തില്‍ അർജന്‍റീനയിൽ നടക്കുന്ന കോർഡോബ ഓപ്പണിൽ പങ്കെടുക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്.

അതേസമയം ടൂര്‍ണമെന്‍റില്‍ പങ്കെടുക്കണമെങ്കില്‍ എല്ലാ താരങ്ങളും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വാക്‌സില്‍ സ്വീകരിച്ചോ, ഇല്ലയോ എന്ന് വെളിപ്പെടുത്താത്ത സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്‍റെ പങ്കാളിത്തം സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

also read: SA vs Ind: സെഞ്ചൂറിയനില്‍ ഇന്ത്യക്ക് തിരിച്ചടി, ജസ്‌പ്രീത് ബുംറയ്‌ക്ക് പരിക്ക്

വിക്ടോറിയ സംസ്ഥാന സര്‍ക്കാരും ടെന്നീസ് ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന നിരവധിയായ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ടൂര്‍ണമെന്‍റിനായി മെല്‍ബണ്‍ പാര്‍ക്കിലെത്തുന്നവര്‍ എല്ലാവരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന ചട്ടം വന്നത്. 2022 ജനുവരി 17 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്‍റ് നിശ്ചയിച്ചിട്ടുള്ളത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details