കേരളം

kerala

ETV Bharat / sports

സ്വരേവിന് കരയാം: യുഎസ് ഓപ്പണില്‍ തീമിന്‍റെ ചിരി - ഡൊമിനിക് തീം

നാല് മണിക്കൂറാണ് മത്സരം നീണ്ടുനിന്നത്. സ്കോർ: (2-6), (4-6), (6-4), (6-3), (7-6). ഗ്രാന്‍റ്സ്ലാം ടൂർണമെന്‍രില്‍ കഴിഞ്ഞ നാല് വർഷത്തിനിടെ റോജർ ഫെഡറർ, റാഫേല്‍ നഡാല്‍, നൊവാക് ജ്യോക്കോവിച്ച് എന്നിവരല്ലാത്ത പുതിയൊരു ചാമ്പ്യനുണ്ടായി

Dominic Thiem becomes the first man EVER to come from two sets down to win US Open
സ്വരേവിന് കരയാം: യുഎസ് ഓപ്പണില്‍ തീമിന്‍റെ ചിരി

By

Published : Sep 14, 2020, 1:21 PM IST

ന്യൂയോർക്ക്: തുടക്കം മുതല്‍ ആവേശം നിറഞ്ഞു നിന്ന യുഎസ് ഓപ്പൺ ഫൈനല്‍ പുരുഷ മത്സരം. ആറ് വർഷത്തിനു ശേഷം പുരുഷ ടെന്നിസില്‍ പുതിയൊരു ഗ്രാന്‍റ്സ്ലാം ചാമ്പ്യൻ. 23കാരനായ ജർമൻ താരം അലക്‌സാണ്ടർ സ്വരേവ് കിരീടം ലക്ഷ്യമിട്ടുതന്നെയാണ് കളിച്ചു തുടങ്ങിയത്. ആദ്യ രണ്ട് സെറ്റുകൾ സ്വന്തമാക്കി സ്വരേവ് കിരീടം ഉറപ്പിച്ചിരുന്നു. എന്നാല്‍ 27കാരനായ ഡൊമിനിക് തീം വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. മൂന്നും നാലും സെറ്റുകൾ സ്വന്തമാക്കിയ തീം അഞ്ചാം സെറ്റില്‍ ട്രൈബ്രേക്കറിലാണ് വിജയവും ആദ്യ ഗ്രാന്‍റ്സ്ലാം കിരീടവും സ്വന്തമാക്കിയത്.

നാല് മണിക്കൂറാണ് മത്സരം നീണ്ടുനിന്നത്. സ്കോർ: (2-6), (4-6), (6-4), (6-3), (7-6). ഗ്രാന്‍റ്സ്ലാം ടൂർണമെന്‍രില്‍ കഴിഞ്ഞ നാല് വർഷത്തിനിടെ റോജർ ഫെഡറർ, റാഫേല്‍ നഡാല്‍, നൊവാക് ജ്യോക്കോവിച്ച് എന്നിവരല്ലാത്ത പുതിയൊരു ചാമ്പ്യനുണ്ടായി. 71 വർഷത്തിനു ശേഷം ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചുവന്ന് കിരീടം നേടിയ താരവും യുഎസ് ഓപ്പൺ നേടുന്ന ആദ്യ ഓസ്ട്രിയൻ താരവുമാണ് ഡൊമിനിക് തീം. നാല് തവണ ഗ്രാന്‍റ്സ്ലാം ഫൈനല്‍ കളിച്ച് തീം ആദ്യ കിരീടം നേടിയപ്പോൾ സ്വരേവിന്‍റെ ആദ്യ ഫൈനലായിരുന്നു.

ABOUT THE AUTHOR

...view details