കേരളം

kerala

ETV Bharat / sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തം വീടുപോലെന്ന് ജോക്കോവിച്ച്; സെര്‍ബിയന്‍ താരം മുന്നേറ്റം തുടരുന്നു - australian open and djokovic news

വെള്ളിയാഴ്‌ച നടക്കുന്ന മൂന്നാം റൗണ്ട് മത്സരത്തില്‍ അമേരിക്കയുടെ തന്നെ ടെയ്‌ലര്‍ ഫ്രിട്‌സാണ് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്‍റെ എതിരാളി

ഓസ്‌ട്രേലിയന്‍ ഓപ്പണും ജോക്കോവിച്ചും വാര്‍ത്ത  ജോക്കോവിച്ചിന് ഗ്രാന്‍ഡ്‌സ്ലാം വാര്‍ത്ത  australian open and djokovic news  grand slam for djokovic news
ജോക്കോവിച്ച്

By

Published : Feb 10, 2021, 7:55 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നത് സ്വന്തം ലിവിങ് റൂമില്‍ കളിക്കുന്നത് പോലെയാണെന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോക്കോവിച്ച്. 18-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് സെര്‍ബിയന്‍ താരം ജോക്കോവിച്ച് ഇത്തവണ മെല്‍ബണില്‍ എത്തിയിരിക്കുന്നത്. 2008 മുതല്‍ എട്ട് തവണ ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ ജോക്കോവിച്ച് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ഗ്രാന്‍ഡ്‌ സ്ലാമും ഓസ്‌ട്രേലിന്‍ ഓപ്പണാണ്.

പുരുഷ സിംഗിള്‍സില്‍ ഇന്ന് നടന്ന മത്സരത്തില്‍ അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയെ പരാജയപ്പെടുത്തിയ ജോക്കോവിച്ച് മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. സ്‌കോര്‍: 6-3, 6-7, 7-6, 6-3. വെള്ളിയാഴ്‌ച നടക്കുന്ന മൂന്നാം റൗണ്ട് മത്സരത്തില്‍ അമേരിക്കയുടെ തന്നെ ടെയ്‌ലര്‍ ഫ്രിട്‌സാണ് ജോക്കോവിച്ചിന്‍റെ എതിരാളി. മറ്റൊരു രണ്ടാം റൗണ്ട് മത്സരത്തില്‍ യുഎസ്‌ ഓപ്പണ്‍ ജേതാവും ഓസ്‌ട്രിയയുടെ ലോക മൂന്നാം സീഡുമായ ഡൊമനിക് തീം അടുത്ത റൗണ്ടിലേക്ക് മുന്നേറി. ജര്‍മനിയുടെ ഡൊമനിക് കോപ്‌ഫറെയെ പരാജയപ്പെടുത്തിയാണ് ഡൊമനിക് തീം മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-4,6-0, 6-2.

അതേസമയം ഇന്ത്യയുടെ രോഹന്‍ ബൊപ്പെണ്ണയും ജപ്പാന്‍റെ ബെന്‍ മക്ലാക്‌ഹ്ളിനും ചേര്‍ന്ന സഖ്യം പുരുഷ ഡബിള്‍സിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. കൊറിയന്‍ സഖ്യമായ ജി-സങ്-നാം, മന്‍ക്യു സങ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് ഇരുവരും പുറത്തായത്. സ്‌കോര്‍: 4-6, 6-7.

ABOUT THE AUTHOR

...view details