കേരളം

kerala

ETV Bharat / sports

ജോക്കോവിച്ച് വിംബിൾഡൺ ഫൈനലില്‍ - ജോക്കോവിച്ച്

സ്‌പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിനെ ജോക്കോവിച്ച് തോല്‍പ്പിച്ചത് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക്

ജോക്കോവിച്ച് വിംബിൾഡൺ ഫൈനലില്‍

By

Published : Jul 12, 2019, 9:55 PM IST

ലണ്ടൻ: ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ഫൈനലില്‍ കടന്നു. സെമിയില്‍ സ്‌പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. നദാല്‍ - ഫെഡറർ സെമിയിലെ വിജയിയെ ജോക്കോവിച്ച് ഫൈനലില്‍ നേരിടും.

6-2, 4-6, 6-3,6-2 എന്ന സ്കോറിനായിരുന്നു ജോക്കോവിച്ചിന്‍റെ ജയം. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ജോക്കോവിച്ചിന് രണ്ടാം സെറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാമത്തെയും നാലാമത്തെയും സെറ്റ് തിരിച്ചുപിടിച്ച് ജോക്കോവിച്ച് ഗംഭീര തിരിച്ചുവരവ് നടത്തി. ഇത് മൂന്നാം തവണയാണ് ഇരുവരും ഈ സീസണില്‍ ഏറ്റുമുട്ടുന്നത്. രണ്ട് മത്സരങ്ങളിലും അഗട്ട് ജയിച്ചിരുന്നു. എന്നാല്‍ ഇന്ന് ജയം ആവർത്തിക്കാൻ സ്‌പാനിഷ് താരത്തിന് കഴിഞ്ഞില്ല. ഈ സീസണില്‍ ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയ ജോക്കോവിച്ച് കരിയറിലെ പതിനാറാം ഗ്രാൻഡ്സ്ലാമാണ് ലക്ഷ്യമിടുന്നത്.

ABOUT THE AUTHOR

...view details