കേരളം

kerala

ETV Bharat / sports

കനേഡിയൻ ഓപ്പണ്‍: മെദ്‌വെദേവിനും കാമില ജിയോർജിക്കും കിരീടം - കാമില ജിയോർജി

യുഎസ് ഓപ്പണിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കിരീട നേട്ടത്തോടെ ഇരു താരങ്ങളും വരവറിയിച്ചത്.

Canadian Open  Daniil Medvedev  Camila Giorgi  ഡാനിൽ മെദ്‌വെദേവ്  കാമില ജിയോർജി  കനേഡിയൻ ഓപ്പണ്‍
കനേഡിയൻ ഓപ്പണ്‍: മെദ്‌വെദേവിനും കാമില ജിയോർജിക്കും കിരീടം

By

Published : Aug 16, 2021, 12:36 PM IST

മോണ്ട്രിയൽ: കനേഡിയൻ ഓപ്പണില്‍ റഷ്യയുടെ രണ്ടാം നമ്പര്‍ പുരുഷ താരം ഡാനിൽ മെദ്‌വെദേവിനും, ഇറ്റലിയുടെ ലോക 71ാം നമ്പര്‍ വനിത താരം കാമില ജിയോർജിക്കും കിരീടം.

പുരുഷ വിഭാഗം ഫൈനലില്‍ യുഎസിന്‍റെ റെയ്ലി ഒപെൽകയെയാണ് മെദ്‌വെദേവ് കീഴടക്കിയത്. 85 മിനിട്ട് നേരം നീണ്ടു നിന്ന മത്സരത്തില്‍ 6-4, 6-3 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു താരത്തിന്‍റെ വിജയം.

വനിത വിഭാഗം ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ ആറാം നമ്പര്‍ താരം കരോലിന പ്ലിസ്കോവയെയാണ് കാമില തോല്‍പ്പിച്ചത്. സ്കോര്‍: 6-3, 7-5.

also read: പ്രീമിയർ ലീഗില്‍ സിറ്റി തോറ്റു, ലാ ലിഗയില്‍ ബാഴ്‌സയ്‌ക്ക് വിജയത്തുടക്കം

അതേസമയം യുഎസ് ഓപ്പണിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കിരീട നേട്ടത്തോടെ ഇരു താരങ്ങളും വരവറിയിച്ചത്. ഓഗസ്റ്റ് 30നാണ് യുഎസ് ഓപ്പണ്‍ ആരംഭിക്കുക.

ABOUT THE AUTHOR

...view details