മെക്‌സികോ: ഡബ്ല്യുടിഎ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഡബിള്‍സ് കിരീടം (WTA Finals doubles title) സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാർബോറ ക്രെജിക്കോവ (Barbora Krejcikova) - കാതറിന സിനിയക്കോവ (Katerina Siniakova) സഖ്യം.
മൂന്നാം നമ്പർ സീഡായ ചൈനീസ് തായ്‌പേയിയുടെ ഹ്‌സിഹ് സു-വെയ്(Hsieh Su-Wei) , ബെൽജിയത്തിന്‍റെ എലിസ് മെർട്ടെൻസ് (Elise Mertens) സഖ്യത്തെയാണ് ഒന്നാം സീഡായ ചെക്ക് താരങ്ങള്‍ തോല്‍പ്പിച്ചത്. ഒരു മണിക്കൂർ 18 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെക്ക് സഖ്യത്തിന്‍റെ വിജയം. സ്‌കോര്‍: 6-3, 6-4.