മെൽബണ്‍: ഓസ്‌ട്രേലിയൻ ഓപ്പണ്‍ മിക്‌സഡ് ഡബിൾസ് കിരീടം ബാർബറ ക്രെഷ്‌കികോവ-രാജീവ് റാം സഖ്യത്തിന്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഓസ്‌ട്രേലിയയുടെ സാം സ്റ്റോസർ-മാറ്റ് എബ്‌ഡൻ സഖ്യത്തെ ക്രെഷ്‌കികോവ-രാജീവ് റാം സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ 6-1,6-4
ഓസ്‌ട്രേലിയൻ ഓപ്പണ്‍; മിക്‌സഡ് ഡബിൾസ് കിരീടം ക്രെഷ്‌കികോവ-രാജീവ് റാം സഖ്യത്തിന്
നേരിട്ടുള്ള സെറ്റുകൾക്കാണ് ഓസ്‌ട്രേലിയയുടെ സാം സ്റ്റോസർ- മാറ്റ് എബ്‌ഡൻ സഖ്യത്തെ ക്രെഷ്‌കികോവ- രാജീവ് റാം സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ 6-1,6-4
ഓസ്‌ട്രേലിയൻ ഓപ്പണ്‍; മിക്‌സഡ് ഡബിൾസ് കിരീടം ക്രെഷ്‌കികോവ- രാജീവ് റാം സഖ്യത്തിന്
ചെക്ക് റിപ്പബ്ലിക്കൻ താരം ക്രെഷ്‌കികോവയുടെ തുടർച്ചയായ മൂന്നാം കിരീട നേട്ടമാണിത്. 2019ലും അമേരിക്കൻ താരം രാജീവ് റാമിനൊപ്പം ക്രെഷ്‌കികോവ കിരീടത്തിൽ മുത്തമിട്ടിരുന്നു. കഴിഞ്ഞ തവണ ക്രൊയേഷ്യൻ താരം നിക്കോള മെക്‌ടിക്കുമായുള്ള സഖ്യത്തിലാണ് ക്രെഷ്‌കികോവ കിരീടം നേടിയത്. 2020ൽ മെൻസ് ഡബിൾസ് കിരീടം രാജീവ് രാം-ജോയ് സാലിസ്ബറി സഖ്യത്തിനായിരുന്നു.