കേരളം

kerala

ETV Bharat / sports

എടിപി ഫൈനല്‍സ്; കലാശപ്പോരില്‍ തീമും മെദ്‌വദേവും നേര്‍ക്കുനേര്‍ - thiem win news

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ റാഫേല്‍ നദാലും ഫൈനല്‍ കാണാതെ പുറത്തായി

Dominic Thiem  Daniil Medvedev  ATP Finals  Novak Djokoic  Rafael Nadal  എടിപി ഫൈനല്‍സ് ഇന്ന് വാര്‍ത്ത  തീം ജയിച്ചു വാര്‍ത്ത  മെദ്‌വദേവ് ജയിച്ചു വാര്‍ത്ത  thiem win news  medvedev win news
തീമും മെദ്‌വദേവും

By

Published : Nov 22, 2020, 7:21 PM IST

ടിപി ഫൈനല്‍സിന്‍റെ കലാശപ്പോരില്‍ ഡൊമിനിക് തീം റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ നേരിടും. എടിപി റാങ്കിങ്ങില്‍ നദാലിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് തീം. തൊട്ടുപിന്നില്‍ നാലാം സ്ഥാനത്ത് മെദ്‌വദേവുമുണ്ട്. എടിപി ഫൈനല്‍സ് കിരീടം ഇതേവരെ ഇരുവരും സ്വന്തമാക്കിയിട്ടില്ല. ടൂര്‍ണമെന്‍റിലെ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പാണ് തീം. ഞായറാഴ്‌ച രാത്രി 11.30നാണ് കിരീട പോരാട്ടം.

സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഡൊമനിക് തീം ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 7-5, 6-7 (10), 7-6 (5). ഡാനില്‍ മെദ്‌വദേവ് സെമി പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 3-6, 7-6 (4), 6-3.

ആറാം എടിപി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചന് കനത്ത തിരിച്ചടിയാണ് ഓസ്‌ട്രിയന്‍ മൂന്നാം സീഡ് ഡൊമനിക് തീം നല്‍കിയത്. ലണ്ടനില്‍ അവസാനമായി നടക്കുന്ന എടിപി ഫൈനല്‍ ടൂര്‍ണമെന്‍റെന്ന പ്രത്യേതയും ഇത്തവണയുണ്ട്. അടുത്ത സീസണ്‍ മുതല്‍ ഇറ്റലിയിലാണ് ടൂര്‍ണമെന്‍റ് നടക്കുക.

ABOUT THE AUTHOR

...view details